May 9, 2024

വിശപ്പകറ്റാന്‍ കമ്മ്യൂണിറ്റികിച്ചണ്‍

0
 

ലോക്ക്ഡൗണ്‍ കാലത്തെ വിശപ്പകറ്റാന്‍ മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്ന് സമൂഹ അടുക്കള (കമ്മ്യൂണിറ്റികിച്ചന്‍) സംവിധാനം ആരംഭിച്ചു. മാനന്തവാടി ഗവണ്‍മെന്റ്  യു.പി. സ്‌കൂളിലാണ് ഭക്ഷണം പാചകം ചെയ്ത് പാക്കറ്റുകളിലാക്കി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍, കടവരാന്തകളില്‍ കഴിയുന്ന 27 പേര്‍, മാനന്തവാടിയില്‍ എത്തിയിട്ടുള്ള 58 സര്‍ക്കസ് കലാകാരന്‍മാര്‍ തുടങ്ങി നഗരസഭ പരിധിയിലെ വിവിധ ഡിവിഷനുകളില്‍ പ്രയാസമനുഭവിക്കുന്ന 150 ഓളം പേര്‍ക്ക് ആദ്യ ദിവസം ഉച്ചഭക്ഷണം നല്‍കി. കൊവിഡ്  കെയര്‍ സെന്ററിലുള്ള അന്യജില്ലക്കാരായ ആളുകള്‍ ഉള്‍പ്പടെ 254 പേര്‍ക്ക് രാത്രി ഭക്ഷണവും നല്‍കി. വിവിധ കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് 20 രൂപ നിരക്കില്‍  കുടുംബശ്രീ  മുഖേന ഉച്ചഭക്ഷണ പൊതികളും 25 രൂപയ്ക്ക് ഹോം ഡെലിവറിയുമുണ്ടാകും. വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സ്‌പോണ്‍സര്‍ ഷിപ്പിലൂടെയാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *