May 6, 2024

വ്യാപാരികൾക്കുള്ള നിയന്ത്രണങ്ങളും അനുമതിയും ഏകീകരിക്കണെമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

0
കോറോം: ചില പ്രദേശങ്ങളിൽ വ്യാപാരികൾക്കുള്ള നിയന്ത്രണങ്ങളും അനുമതിയും  ഏകീകരിക്കണെമെന്ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിരവിൽപുഴ, കോറോം, മക്കിയാട് യൂനിറ്റുകൾ സംയുക്ത പ്രസ്താവനയിൽ

ആവശ്യപെട്ടു. 
കോവിഡ് 19 പ്രതിരോധത്തിൽ വ്യാപാരി സമൂഹം സർക്കാറിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾക്കൊപ്പം നിൽക്കുമെന്ന്  ഇവർ അറിയിച്ചു. തൊട്ടടുത്ത പഞ്ചായത്തുകളിലെ കൂടി സംഭവ വികാസങ്ങൾ കണക്കിലെടുത്ത് തൊണ്ടർനാട് മേഖലയിലെവ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം താൽക്കാലികമായി വൈകിട്ട് അഞ്ച് മണി വരെ നിർദ്ദേശിച്ചത് പോലീസാണ്, അത് വിജയകരമായി നടപ്പിലാക്കി വരുന്നു . തങ്ങളുടെ 400 ഓളം വരുന്ന സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും കർശനമായി നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുമാണ് പ്രവർത്തിക്കുന്നത്. വ്യാപാരികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമങ്ങൾ വിലപ്പോവില്ല, എന്നാൽ ഓണം സീസൺ വരുന്നതിനാൽ പ്രവർത്തനസമയത്തിലെ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും തൊഴിലാളികൾക്കും സാധാരണക്കാർക്കും സാധനങ്ങൾ വാങ്ങാൻ സൗകര്യം ചെയ്ത് കൊടുക്കണമെന്നും യൂനിറ്റ്, ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു, ജില്ലാ ഭരണകൂടം ജില്ലയിൽ എല്ലാ സ്ഥലത്തും ഒരേ പ്രവർത്തനസമയക്രമം ഏർപ്പെടുത്തണമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. ജില്ലാ ഭാരവാഹികളായ കെ.ഉസ്മാൻ, കെ.കെ അമ്മത്, വിവിധയൂനിറ്റ് ഭാരവാഹികളായ കെ.ശർഫുദ്ദീൻ, ജെയിംസ്, ഹാരിസ് ,ജാഫർ, അപ്പച്ചൻ, സുബൈർ, ഉസ്മാൻ എന്നിവരാണ് അധികൃതർക്ക് നിവേദനം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *