September 28, 2023

കർഷക കൂട്ടായ്മകളിൽ നിന്ന് രണ്ട് ഓണകിറ്റുകളും വയനാടൻ സ്‌പൈസസ് കിറ്റും പുറത്തിറക്കി

0
IMG-20200821-WA0092.jpg
കൽപ്പറ്റ :
കർഷക കൂട്ടായ്മകളിൽ നിന്ന് രണ്ട്  ഓണകിറ്റുകളും വയനാടൻ സ്‌പൈസസ് കിറ്റും  പുറത്തിറക്കി.
കർഷകർ നേരിട്ട് സംസ്‌കരിചെടുത്ത കാർഷിക ഉത്പ്പന്നങ്ങൾ മാത്രം ചേർത്ത് പുറത്തിറക്കുന്ന ഓണകിറ്റും വയനാടൻ സ്‌പൈസസ് സമ്മാന പായ്ക്കും  വേവിൻ പ്രൊഡ്യൂസർ കമ്പനി പുറത്തിറക്കി.
ആർക്കും സമ്മാനമായി നല്കാൻ സാധിക്കുന്ന വയനാടൻ സ്‌പൈസ് കിറ്റിൽ ഏലം , കുരുമുളക് , കറുവ പട്ട , ചുക്ക് , ഗ്രാമ്പൂ എന്നിവക്കൊപ്പം തേനും അടങ്ങിയിരിക്കുന്നു .
ഓണത്തിന് സദ്യ ഒരുക്കാൻ ഇത്തവണ പ്രത്യേക ഓണകിറ്റുകൾ  ഇറക്കുന്നതിൽ കലർപ്പില്ലാത്ത നാടൻ കുത്തരി , വാഴക്ക വറുത്തത് , വറുത്തുപ്പേരി , നെയ്യ് , ശർക്കര വരട്ടി ,  പായസ അരി (നാടൻ ചാമ അരി ) വയനാടൻ സ്‌പൈസസ് പാക്ക് (ഏലം , കുരുമുളക് , ഉണക്ക മഞ്ഞൾ , ചുക്ക് , ഗ്രാമ്പൂ ) കാപ്പി പൊടി , ചായപ്പൊടി എന്നിവ അടങ്ങിയ 'വയനാടൻ തനിമ' ഓണകിറ്റും  , മഞ്ഞൾ പൊടി , മല്ലി പൊടി , മുളക് പൊടി , പപ്പടം , രസപ്പൊടി എന്നിവകൂടി ഉൾപ്പെട്ട 'തറവാട്' എന്ന കിറ്റും തയാറാക്കിയിട്ടുണ്ട് .
മലയാളി അസോസിയേഷനുകൾ  ,ഫ്ളാറ്റ് , വില്ല അസോസിയേഷനുകൾക്ക് പ്രത്യേക വിലയിലും നൽകുന്നു .
ഇന്ത്യയിലെ എല്ലാ  പ്രധാന നഗരങ്ങളിലും മലയാളികൾക്ക് കിറ്റ് വിതരണം ചെയ്യുന്നതിന് കൊറിയർ ,പാർസൽ , തപാൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് .
കിറ്റുകൾ www.waywin.co.in. www.kerala.shopping. www..foodcare.in വഴി ഓൺലൈനായി ബുക്ക് ചെയ്യാം വിവരങ്ങൾക്ക് 9207051760 /എന്ന നമ്പറിൽ  വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യാം
നബാർഡിന് കീഴിൽ  പ്രവർത്തിക്കുന്ന വേവിൻ കാർഷിക ഉത്പ്പാദന വിപണന കമ്പനിയാണ് ഈ പദ്ധതിക്ക് നേതൃത്വം  നൽകുന്നത്
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news