May 5, 2024

ഓണക്കാലത്ത് വയനാട് ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ ഒരുങ്ങി

0
Img 20200821 Wa0114.jpg
കൽപ്പറ്റ: കാവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന ഡീപ് ക്ലീൻ നയനാടിന് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ ഒന്നര ലക്ഷം അയൽക്കൂട്ട കുടുംബാംഗങ്ങൾ ചേർന്നാണ് വീടും പരിസരവും വൃത്തിയാക്കി അണു നശീകരണ പ്രക്രിയയുടെ ഭാഗമാവുന്നത്. ആഗസ്റ്റ് 23 നാണ് അണുനശീകരണ പ്രവർത്തനം ജില്ലയിൽ നടക്കുന്നത്. ജില്ലാ ഭരണ കൂടം ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഡീപ് ക്ലീൻ വയാനാട് ശുചീകരണ ക്യാമ്പയിൻ നടത്തുന്നത്. കുടുംബശ്രീ അംഗങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളും ക്യാമ്പയിനിന്റെ ഭാഗമാകും.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അയൽക്കൂട്ടാംഗവും അവരുടെ വീട്ടിലെ മുഴുവൻ സ്ഥലവും ഉപകരണങ്ങളും അണുനശീകരണവും ക്ലോറിനേഷനും നടത്തും. കൂടാതെ പ്രതിരോധ ഗുളികകളുടെയും ആയുർവേദ മരുന്നുകളുടേയും വിതരണം എന്നിവയും നടക്കും. ഓരോ അയൽക്കൂട്ടവും തങ്ങളുടെ പരിധിയിലെ പൊതു സ്ഥാപനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ബസ് സ്റ്റോപ്പ്, പാലളക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളും മാനദണ്ഡം പാലിച്ചു കൊണ്ട് വൃത്തിയാക്കും.
അയൽക്കൂട്ട പ്രദേശത്തെ പ്രത്യകം ശ്രദ്ധിക്കേണ്ട കിടപ്പു രോഗികൾ, മറ്റ് ബാധിതർ, വയോജനങ്ങളുടെ വീടുകൾ എന്നിവ വൃത്തിയാക്കുന്നതിന് അയൽക്കട്ടാംഗങ്ങൾ നേതൃത്വം നൽകും. പട്ടിക വർഗ്ഗ ഊരുകളിലെ വീടുകളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സിഡിഎസിനൊപ്പം അനിമേറ്റർമാർ നേതൃത്വം നൽകും. പണിയ, അടിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിൽ ശുചീകരണ ബോധവക്കരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിനും തുടക്കമാകും. കുടുംബശ്രീയുടെ കീഴിൽ നിലവിൽ ഏഴ് ഡീപ് ക്ലീനിംഗ് ആൻഡ് ഡിസ് ഇൻഫക്ട് ടീമുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ക്വാറൈന്റൻ സെന്ററുകൾ, എഫ്എൽടി സി മറ്റ് സ്ഥാപനങ്ങൾ എന്നിവ ഇവർ അണു നശീകരണം നടത്തി വരുന്നുണ്ട്. ഇവരുടെ സേവനവും ഡീപ് ക്ലീൻ വയനാടിന് ലഭ്യമാകും.
കുടുംബശ്രീ ഹരിത കർമ്മ സേനയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും വിവിധ കോവിഡ് ബാധിത പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നുണ്ട്. ശുചീകരണ പ്രവർത്തനത്തിൽ ജില്ലയിലെ എംഎൽഎമാർ, ജില്ലാ കലക്ടർ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാൻ എന്നിവർ പങ്കാളികളാകും. വാർഡ് തലത്തിൽ ജനപ്രതിനിധികളും എഡിഎസും അണുനശീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകും. ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് ഡീപ് ക്ലീൻ വയനാട് ശുചീകരണ കാമ്പയിന് നടക്കുന്നത്. നിലവിൽ സാമൂഹ്യ അകലം പാലിക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും നിരന്തരം അവബാേധ പ്രവർത്തനങ്ങൾ കുടുംബശ്രീ ഓൺലൈൻ യോഗങ്ങളിലൂടെ നടത്തി വരുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ താഴെ തട്ടിൽ നടപ്പിലാക്കുന്ന സിഡിഎസ് സംവിധാനം വഴിയാണ് അയൽക്കൂട്ടാഗങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നത്. സാമൂഹ്യ അണുക്കള, ഊരുകളിലെ സാമൂഹ്യ അടുക്കള, പ്രതിരോധ മരുന്ന് വിതരണം, മാസ്ക്, പി പി ഇ കിറ്റ് വിതരണം തുടങ്ങി ജില്ലയിൽ നേരത്തെ തന്നെ വിവിധ പ്രവർത്തനങ്ങൾ കുടുംബശ്രീ നടപ്പാക്കിയിരുന്നു വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ നിരന്തരം ആരോഗ്യ സാമൂഹ്യ വകുപ്പുമായി ചേർന്ന് ഗ്രാൻഡ് കെയർ എന്ന പ്രവർത്തനവും കുടുംബശ്രീ നടത്തി വരുന്നു. ശുചീകരണ ക്യാമ്പയിനിന്റെ പ്രചരണാർത്ഥം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് എന്റെ ഭവനം ശുചിത ഭവനം എന്ന പേരിൽ ശുചീകരണ പ്രവർത്തനത്തിന്റെ കുടുംബ സെൽഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ കുടുംബശ്രീ കോർഡിനേറ്റർ പി സാജിത,
ഡിഎംസിന്മാരായ ഹാരിസ് കെ എ , കെ ടി മുരളി, വാസു പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *