May 6, 2024

കൈവല്യ സ്വയം തൊഴില്‍ പദ്ധതി : എഗ്രിമെന്റ് നടപടികള്‍ തുടങ്ങി

0
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസം ലക്ഷ്യം വെച്ചുളള കൈവല്യ പദ്ധതിയുടെ ഭാഗമായി കൈവല്യ സ്വയം തൊഴില്‍ പദ്ധതിയ്ക്കായി അപേക്ഷിച്ച ഇരുന്നൂറോളം അപേക്ഷകരുടെ തുക വിതരണത്തിനുളള കൂടിക്കാഴ്ച്ചയുടെയും എഗ്രിമെന്റ് നടപടികളുടെയും ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ്  കളക്ടര്‍ ഡോ: ബല്‍പ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുപത് പേര്‍ വീതം ആറ് ദിവസങ്ങളിലാണ്     വായ്പയുടെ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കുക.അമ്പത് ശതമാനം സബ്സിഡിയോടുകൂടി അമ്പതിനായിരം  രൂപയാണ്  പലിശ  രഹിത വായ്പയായി നല്‍കുന്നത്.  അനുയോജ്യമായ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനുമുളള വായ്പാ സബ്സിഡി സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും അടങ്ങിയ ഈ പദ്ധതി ഭിന്നശേഷിക്കാരുടെ സ്വയം ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുളളതാണ്. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഡി.എസ്.ഉണ്ണികൃഷ്ണന്‍, എംപ്ലോയ്മെന്റ് ഓഫീസര്‍    ടി.അബ്ദുള്‍ റഷീദ്, ബിജു അഗസ്റ്റിന്‍, വി.എം. സജീവന്‍, ജിഷ സാമുവല്‍, സഞ്ജയ്.വി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *