കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ വ്യാപാരദ്രോഹനടപടികൾ : നവമ്പർ 3 ന് ചൊവ്വാഴ്ച 500 കേന്ദ്രങ്ങളിൽ പ്രതിഷേധസമരം

കൽപ്പറ്റ:
കോവിഡ് പ്രതിസന്ധിയിൽ തകർന്ന് കൊണ്ടിരിക്കുന്ന വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാനസർക്കാരുകൾ നടത്തുന്ന വ്യാപാരദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെ ട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി 2020 നവമ്പർ 3 ന് ചൊവ്വാഴ്ച പ്രതിഷേധസമരം നടത്തുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി വയാനാട് ജില്ലയിൽ അന്നേദിവസം 500 കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ 12 വരെ (പതി ഷേധദിനം ആചരിക്കും കോവിഡ് 19 നെ സർക്കാർ ധനസമാഹരണത്തി നുള്ള മാർഗമാക്കിമാറ്റി പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഉദ്യോഗസ്ഥരെ കയറൂരിവിട്ട് അവർക്ക് കോട്ട നിശ്ചയിച്ച് വ്യാപാരികളിൽ നിന്നും അന്യായമായിപിഴ ഈടാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഏകോപനസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോവിഡ് 19 ന്റെ പേരിലുള്ള കണ്ടെയ്ന്റ്മെന്റ് സോൺ പ്രഖ്യാപന ത്തിലെ അശാസ്ത്രീയതയും .സെക്ടറൽ മജിസ്ട്രേറ്റുമാർ എന്ന ലേബലിൽ ഗസറ്റ് ഉദ്യോഗസ്ഥർ കടയിൽ കയറിനടത്തുന്ന പിഴയിടലും അവസാനിപ്പി ക്കുക.രാജ്യത്ത് ജി.എസ്.റ്റി നടപ്പിലാക്കിയ കാലംമുതലുള്ള ക്രമക്കേടു കൾ ആരോപിച്ച് വ്യാപാരികൾക്ക് നൽകി വരുന്ന കുടിശ്ശികനോട്ടീസു കളിലെഅനീതിയും ചെറുകിട വ്യാപാരികളെ ബലിയാടാക്കുന്ന ജി .എസ് .ടി. നിയമത്തിലെ ചട്ടങ്ങളും പഞ്ചായത്ത് ലൈസൻസിന്റെ പേരിലുള്ള പീഢ നങ്ങളും ഒഴിവാക്കുക.
നിയമ വ്യവസ്ഥകൾക്ക് വെല്ലുവിളുയായി യാതൊരു മാനദണ്ഡവു മില്ലാതെ നടത്തുന്ന വഴിയോരവാണിഭങ്ങളും ഗുഡ്സ് ഓട്ടോവ്യാപാര ങ്ങളും നിരോധിക്കുക. ചെറുകിട വ്യാപരികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന പരിഷ്കരിച്ച വാടകനിയന്ത്രണ നിയമം ഉടൻ നടപ്പാക്കുക.
വാറ്റ് നിയമത്തിന്റെ പേരിൽ അയക്കുന്ന നോട്ടീസും പരിധിയിൽ കുടുതൽ പിരിച്ചെടുത്ത് കഴിഞ്ഞ
പ്രളയ സെസ്
നിർത്തലാക്കുക,മൊറോട്ടോറിയം കാലത്തെ ബാങ്ക് പലിശയും പിഴപ്പലിശയും പൂർണ മായി ഒഴിവാക്കി റോഡ് വികസനത്തിന് ഒഴിവാക്കപ്പെടുന്ന വ്യാപാരിക ഉൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക. വ്യാപാരി കൾക്ക് ഗുണമില്ലാത്ത നാളിതുവരെ ചട്ടങ്ങളും നിയമങ്ങളും നടപ്പാക്കാത്ത വ്യാപരി ക്ഷേമനിധി ബോർഡ് പിപിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണ് വ്യാപാരികൾ പ്രതിഷേധധർണനടത്തുന്നത് .
ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ നവമ്പർ 3ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വയനാട് കളക്ട്രേറ്റിന് മുൻപിൽ പ്രതിഷേധസമരത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കും. ജില്ലയിലെ 74 യൂണിറ്റിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 അംഗങ്ങളടങ്ങുന്ന സംഘങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാനജങ്ഷനുകളിലും വ്യാപാരസ്ഥാപന ങ്ങൾക്ക് മുന്നിലും അന്നേദിവസം രാവിലെ 10 മുതൽ 12 വരെ പ്ലേകാർഡ് പിടിച്ച് വ്യാപാരം നിർത്തിവെച്ച് പ്രതിഷേധസമരം നടത്തും. സർക്കാരിന്റെ ഭാഗത്ത് നിന്നുംമേൽ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ 2021 ജനുവരി മുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം കൊടുക്കും .
ജില്ലാ പ്രസിഡന്റ് കെ. കെ.വാസുദേവൻ, ജില്ലാ ജനറൽ സെക്രട്ടറി ഒ.വി.വർഗ്ഗീസ്, ജില്ലാ ട്രഷറർ ഇ.ഹൈദു, യൂത്ത് വിങ് സംസ്ഥാനപ്രസി ഡന്റ് ജോജിൻ .റ്റി.ജോയി തുടങ്ങിയവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply