പാലക്കാട് ജില്ലയില്‍ ഡെല്‍റ്റയുടെ വകഭേദത്തിന്‍റെ ഉറവിടം കണ്ണാടി പഞ്ചായത്ത്; പൂര്‍ണമായും അടച്ചിട്ടു, ജാഗ്രതാ നടപടി


Ad
പാലക്കാട്: കൊവിഡിന്‍റെ തീവ്രതയേറിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് ഇന്ന്മുതല്‍ ഒരാഴ്ച അടച്ചിടും. നേരത്തെ പറളി, പിരായിരി എന്നിവിടങ്ങളിലെ വ്യക്തികള്‍ക്ക് ഡെല്‍റ്റാ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് പഞ്ചായത്തുകളും അടച്ചിട്ടിരുന്നു. ഇവ‍ര്‍ക്ക് ഡെല്‍റ്റ വകഭേദം ഉണ്ടായതിന്‍റെ ഉറവിടം കണ്ണാടി സ്വദേശിയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ പഞ്ചായത്തും അടച്ചിടുന്നത്.

നിലവില്‍ ആശങ്കയ്ക്ക് വകയില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായാണ് നടപടി എന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. രോഗത്തിന്‍റെ ഉറവിടമായ വ്യക്തിയില്‍ നിന്ന് നിരവധി പേര്‍ക്ക് നേരത്തെ രോഗ പകര്‍ച്ച ഉണ്ടായിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *