April 26, 2024

കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് ധനസഹായം

0
Kavu10 668x380.jpg
കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് ധനസഹായം

കൽപ്പറ്റ : ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2021-22 വര്‍ഷത്തില്‍ സാമ്പത്തികസഹായം നല്‍കുന്നതിന് സംസ്ഥാന വനംവന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മപദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നിശ്ചിത ഫോമിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉളളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍  ജൂലായ് 31 നകം കല്‍പ്പറ്റയിലുളള സാമുഹ്യ വനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിച്ചിരിക്കണം.

അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കുമായി 04936-202623 ഫോണ്‍ നമ്പറിലോ, കല്‍പ്പറ്റയിലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലോ, കല്‍പ്പറ്റ,
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ ഫോം വനംവകുപ്പിന്റെ വെബ്‌സൈറ്റായ www.keralaforest.gov.in ലും ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *