രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് മുന്നറിയിപ്പ്.
ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകും. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം, കൊവിഡ് വാക്സിനേഷന്‍ 35 കോടി ഡോസ് കടന്നു.
മുപ്പത്തിയഞ്ച് കോടി അഞ്ച് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി രണ്ട് ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കി.
Leave a Reply