അധ്യാപക ദിനത്തിൽ സലീം മാഷിനും മക്കൾക്കും ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി


Ad
കൽപ്പറ്റ :അധ്യാപക ദിനത്തിൽ വ്യത്യസ്തമായ ആശംസ വീഡിയോയുമായി രാഹുൽ ഗാന്ധി. മുക്കം സ്വദേശിയും മലപ്പുറം ക്രെസെന്റ് ഹൈസ്കൂളിലെ സംഗീത അധ്യാപകനുമായ സലീം മാഷിന്റെയും കുടുംബത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പങ്ക് വെച്ചാണ് രാഹുൽ ഗാന്ധി എം. പി അധ്യാപക ദിനാശംസകൾ നേർന്നത്.
സംഗീത അധ്യാപകനായ മുക്കം സലീമിന്റെ കുടുംബം മുഴുവൻ ഒരു കലാ കുടുംബമാണ്,3 പെൺകുട്ടികളാണ് അദ്ദേഹത്തിനുള്ളത് മൂന്നു പേരും കലയുടെ വഴിയേ നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിക്കുകയാണ്.
മൂത്ത മകൾ സുഹാന സലീം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ഭാരതനാട്യം ഒന്നാം റാങ്കോടെ പാസ്സായി ഇപ്പോൾ നൃത്ത അധ്യാപികയാണ്, രണ്ടാമത്തെ മകൾ നാഷിദ സലീം തിരുവനന്തപുരം സ്വാതീ തിരുന്നാൾ കോളേജിൽ നിന്ന് ബി.എ വീണയിൽ ഒന്നാം റാങ്കോടെ പാസ്സായി, ഇളയ മകൾ ലിയാന സലീം തൃപ്പുണ്ണിത്തിറ ആർ. എൽ. വി കോളേജിൽ വയലിനിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
വിദ്യാർത്ഥിയുടെ കഴിവും അഭിരുചിയും തിരിച്ചറിഞ്ഞാവട്ടെ അധ്യാപനം എന്ന തലക്കെട്ടോടെയാണ് സലീം മാഷിന്റെയും കുടുംബത്തിന്റെയും വീഡിയോ രാഹുൽ ഗാന്ധി പങ്ക് വെച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *