April 26, 2024

സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

0
Img 20210924 Wa0030.jpg
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 ജനകീയാസൂത്ര പദ്ധതിയിലെ നൂതന പദ്ധതിയായ സഞ്ചരിക്കുന്ന മൃഗാശുപത്രി സംസ്ഥാന മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 
  മൃഗസംരക്ഷണ മേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിക്കുന്നതും സംസ്ഥാനത്തിന് തന്നെ മാതൃകയുമാണ് പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ തവിഞ്ഞാൽ, തിരുനെല്ലി, എടവക, തൊണ്ടർനാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലുള്ള ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മൃഗാശുപത്രി അടുത്തില്ലാത്ത വിദൂര ഗ്രാമങ്ങളിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോർത്തിണക്കി തയ്യാറാക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം. പ്രത്യേകം സജ്ജീകരിച്ച വാഹനം, ഡോക്ടർ, ഡ്രൈവർ കം അറ്റന്റർ, മരുന്നുകൾ എന്നിവയ്ക്കായി 2050000 രൂപയാണ് വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. 
സഞ്ചരിക്കുന്ന മൃഗാശുപത്രി വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.വി വിജോൾ, പി.കല്യാണി, ജോയ്സി ഷാജു, മെമ്പർമാരായ പി.ചന്ദ്രൻ, പി.കെ അമീൻ, ഇന്ദിര പ്രേമചന്ദ്രൻ,രമ്യ താരേഷ്, , ബി.എം വിമല, സൽമ കാസ്മി,വിബാലൻ,അസീസ് വാളാട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയൻ, അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റ് എം.എം ഹംസ, ആലാറ്റിൽ ക്ഷീരസംഘം പ്രസിഡന്റ് എൻ.എം ആന്റണി, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ വി.കെ നിഷാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.പി. ബാലചന്ദ്രൻ മാസ്റ്റർ, വെറ്ററിനറി സർജൻ ഡോ.എസ് ദയാൽ, സഞ്ചരിക്കുന്ന മൃഗാശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആനി.കെ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *