ഹോസ്റ്റൽ വിദ്യാർഥിയുടെ ആത്മഹത്യ – വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കൃഷിമന്ത്രി

തിരുവനന്തപുരം-മണ്ണുത്തി കാർഷിക സർവകലാശാലയിലെ ബി എസ് സി ഓണേഴ്സ് അഗ്രികൾച്ചർ ഒന്നാം വർഷ വിദ്യാർഥിയായ മഹേഷിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് ഹാജരാക്കുവാൻ കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറോട് കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ മുറികളിൽ റാഗിങ്ങിനെ തിരെ മോണിറ്ററിംഗ് സംവിധാനം ശക്തമാക്കുവാനും ദുരൂഹ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നടപടികൾ എടുക്കുവാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.



Leave a Reply