May 20, 2024

ഇടതു സർക്കാരിൻ്റെ കപട മുഖം പൊതുജനം തിരിച്ചറിയും: എൻ.ഡി അപ്പച്ചൻ

0
Img 20211110 145157.jpg
കൽപ്പറ്റ: ഇന്ധനവില വർദ്ധനവിൽ പൊറുതിമുട്ടുന്ന പൊതു ജനങ്ങൾക്ക് ആശ്വാസമാകുന്ന യാതൊരു സമീപനവും സ്വീകരിക്കാത്ത ഇടതു സർക്കാരിൻ്റെ കപടമുഖം പൊതുജനം തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്ന് ഡി.സി സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളെ കൊള്ളയടിച്ച് ഖജനാവിലേക്ക് പണം കണ്ടെത്തി സ്വന്തക്കാരുടെ കീശ നിറയ്ക്കാനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. കേന്ദ്രം വില കുറച്ചാൽ കേരളത്തിലും വില കുറയുമെന്ന ന്യായം പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുന്ന മന്ത്രിമാർ കേരളത്തിലെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. 
ഇന്ധനവില നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിൻ്റെ സമീപനത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ആർ ജയപ്രകാശ്, ഇ.എസ് ബെന്നി, ജില്ലാ ഭാരവാഹികളായ എം.സി ശ്രീരാമകൃഷ്ണൻ, സി.ജി.ഷിബു, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, എം.എ ബൈജു തുടങ്ങിയവർ സംസാരിച്ചു.
കളക്ടറേറ്റ് മാർച്ചിന് സിനീഷ് ജോസഫ്, കെ.ഇ.ഷീജാമോൾ, ഇ.വി.ജയൻ, വി.ജി.ജഗദൻ, കെ.വി ബിന്ദുലേഖ, എം.നസീമ, ശരത് ശശിധരൻ, റജീസ് കെ.തോമസ്, കെ.രമേഷ്, ഇ.എം.സുമേഷ്, സതീഷ് കുമാർ, എ.സുഭാഷ്, വി.ജെ ജിൻസ് തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *