May 20, 2024

ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം 13-ന് പനമരത്ത്

0
Img 20211110 145139.jpg
കൽപ്പറ്റ:  ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം 13-ന് പനമരത്ത് നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ഹിന്ദി അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയാണ് ഹിന്ദി അധ്യാപക് മഞ്ച്  . ഇപ്പോൾ കേരളമാകെ ആറായിരത്തില ധികം മെമ്പർമാരുള്ള സംഘടനയാണ് ഹിന്ദി അധ്യാപക മഞ്ച്. മറ്റ് അധ്യാപക സംഘടനക ളിൽ നിന്നും വിത്യസ്ഥമായി രാഷ്ട്രീയാതീതമായി ഹിന്ദി ദിനാഘോഷങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുക, പഠന സഹായ സാമഗ്രികൾ, വർക്ക് ബുക്കുകൾ, കംപ്യൂട്ടർ പരിശീലനം എന്നിവയിലൂടെ അധ്യാപകരെ അക്കാദ മികമായി ഉയർത്തുക തുടങ്ങിയവയാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഇതിന്റെ 7-ാം ജില്ലാ സമ്മേളനം 2021 നവംബർ 13 ന് പനമരം ഗവ.ഹൈസ്കൂളിൽ വെച്ച് നടക്കുന്നു.
കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഹിന്ദി അധ്യാപകരെ മുഴുവൻ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ ശാക്തീകരിക്കുകയും, അധ്യാപകരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങളുൽ ഇടപെടുകയും വിദ്യാർത്ഥികൾക്കായി വിജ്ഞാൻ സാഗർ മികവ് മത്സരം നടത്തി ക്യാഷ് പ്രൈസ് നൽകുക യും, അധ്യാപകരുടെ സർഗ്ഗ വാസനകളെ ഉണർത്താനുള്ള കാവ്യസംഗോ ഷ്ഠികളും,കലാ പരിപാടികളും നടത്തി വേറിട്ട ഒരു സംഘടനാ പ്രവർത്ത നമാണ് ഹിന്ദി അധ്യാപക് മഞ്ച് നടത്തിവരുന്നത്. ഹിന്ദി ഭാഷയുടെ പ്രാധാ ന്യം നമ്മുടെ വിദ്യാലയങ്ങളിൽ ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ ഭാഷാ നൈപുണി വളർത്താനും ലക്ഷ്യം വെച്ച് ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് പ്രമേയത്തിലൂടെ ജില്ലാ സമ്മേളനം ആവശ്യപ്പെടും.
2021 നവംബർ 13 ന് രാവിലെ 10 മണിക്ക് ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ ജില്ലാ സമ്മേ ളനം ഉദ്ഘാടനം നിർവഹിക്കുന്നു. സംസ്ഥാന ട്രഷറർ ബഹു. അബ്ദുൾ അസീസ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ അധ്യക്ഷൻ ജില്ലാ പ്രസിഡന്റ് ബിനു.പി.എസ് പതാക ഉയർത്തും സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി.അജികുമാർ സംസ്ഥാന അക്കാദമിക് കൺവ്വീനർ ഡോ.എം.ഗോവിന്ദരാജ് ജില്ലാ സെക്രട്ടറി നാസർ.സി,ട്രഷറർ ഷാനവാസ് ഖാൻ, പ്രസിഡന്റുമാരായ ശാലിനി.ടി.സി. റോസമ്മ.പി.ജെ എന്നിവർ സംസാരിക്കും. അന്നേ ദിവസം സംസ്ഥാന ജില്ലാതല ഹിന്ദിദിന മത്സര വിജ യികൾക്ക് പുരസ്കാരവും സർട്ടിഫിക്കറ്റുകളും നൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *