കോട്ടത്തറ ഗവ. സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കം

കോട്ടത്തറ ഗവ. സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി.
വായനയിലൂടെ അറിവ് നേടുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.ബഹ്റൈൻ ജുനൂബിയ്യ മാർക്കറ്റിന്റെ സഹകരണത്തോടെ കോട്ടത്തറ GHSS – ൽ ചന്ദ്രിക അറിവിന്റെ തിളക്കം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് : എം.പി നവാസ് ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപക സാലമ്മ ജോസഫിന് പത്രം നൽകി വെണ്ണിയോട് ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ: ഗഫൂർ വെണ്ണിയോട് തുടക്കംകുറിച്ചു.
പി.ടി.എ പ്രസിഡന്റ് : കെ.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ജിവോതി മമ്മൂട്ടി, പി. സി അബൂബക്കർ ഹാജി, കെ.കെ നാസർ, വി .കെ മൂസ, റംല അസീസ്, സി.എച്ച് ഫസൽ, ബിച്ചു മ്മ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീജേഷ് വി.നായർ സ്വാഗതവും, കെ.എസ് മുസ്തഫ നന്ദിയും പറഞ്ഞു.



Leave a Reply