April 30, 2024

ഒപ്പമുണ്ട് കരുതലോടെ ക്ഷേമ കാര്യം

0
Img 20220114 120131.jpg
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സമ്പൂർണ്ണതയിലേക്ക്
പ്രഖ്യാപനത്തിനൊരുങ്ങി മാനന്തവാടി നഗരസഭ
മാനന്തവാടി : സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സമ്പൂർണ്ണമാക്കി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് മാനന്തവാടി നഗരസഭ. ഇതിന്റെ ഭാഗമായി
മാനന്തവാടി നഗരസഭയിൽ സാമൂഹ്യ സുരക്ഷാ പെൻഷനു വേണ്ടി ലഭിച്ച അപേക്ഷകൾ മുഴുവൻ
തീർപ്പാക്കിയതായി പ്രഖ്യാപിച്ചു. 2021 ജനുവരി 13 നാണ് നഗരസഭയിൽ ക്ഷേമ കാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചുമതലയേറ്റത്. തുടർന്നുള്ള ഒരു വർഷം ലഭിച്ച മുഴുവൻ പെൻഷൻ അപേക്ഷകളും തീർപ്പാക്കുവാൻ സാധിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത അനർഹരായ ആളുകൾക്ക് നഗരസഭയിൽ നിന്നും കത്തുകളയക്കുകയും ചെയ്തിട്ടുണ്ട്. 
 ഒരു വർഷത്തിനിടെ 627 – വാർദ്ധക്യകാല പെൻഷൻ, 86-വിധവ പെൻഷൻ, 40- വികലാംഗ പെൻഷൻ 1 7- കാർഷിക പെൻഷൻ,5 – അവിവാഹിത പെൻഷൻ എന്നിങ്ങനെ ആകെ 765 പെൻഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്. നഗരസഭയിൽ മൊത്തം 6707 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുണ്ട്.
സമ്പൂർണ്ണ പെൻഷൻ നഗരസഭയായി മാറാനുള്ള ഒരുക്കത്തിലാണ് മാനന്തവാടി നഗരസഭ. ഇതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യവാരം ഡിവിഷനുകളിൽ സമ്പൂർണ്ണ പെൻഷൻ അദാലത്തുകൾ സംഘടിപ്പിക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് എല്ലാ മാസവും അവസാന പ്രവർത്തി ദിവസം സൗജന്യമായി അപേക്ഷകൾ സ്വീകരിക്കും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഓൺലൈനായി അപേക്ഷകൾ നൽകും.
എല്ലാ മാസവും ആദ്യവാരം നൽകുന്ന അപേക്ഷകൾ തീർപ്പാക്കി അതത് മാസങ്ങളിൽ തന്നെ പെൻഷനെത്തിക്കാനാകും. എല്ലാ ആഴ്ചകളിലും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിലെ അപേക്ഷകൾ തീർപ്പാക്കുകയും ചെയ്ത് വരുന്നു. സേവന പെൻഷൻ ഓൺലൈനായി സമർപ്പിക്കുന്ന സൈറ്റ് എല്ലാമാസവും നിശ്ചിത ദിവസങ്ങൾ മാത്രമേ പ്രവർത്തനസജ്ജമായിരിക്കൂ എന്നതിനാൽ അപേക്ഷകൾ ദ്രുത ഗതിയിലാണ് തീർപ്പാക്കി വരുന്നത്.
നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി 
സമ്പൂർണ്ണ പെൻഷൻ വിതരണ
പ്രഖ്യാപനം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  വിപിൻ  വേണുഗോപാൽ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ പി വി എസ് മൂസ ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളിൽ, സീമന്ദിനി സുരേഷ്, അബ്ദുൾ ആസിഫ്, വി ആർ പ്രവിജ്, ജയചന്ദ്രൻ ,നിഖിൽ മോഹൻ, സുനി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *