April 30, 2024

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പ് കൂടുതൽ സൗകര്യങ്ങളുമായി ഡി എം വിംസ് മെഡിക്കൽ കോളേജ്

0
Img 20220114 122411.jpg
മേപ്പാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത്  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ഡി എം വിംസ് അതികൃധർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും എബി കാസ്പ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഏക ആശുപത്രിയായി ഡി എം വിംസ്.
സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിൽ ഒന്നാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ എബി കാസ്പ്. കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 42ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (ഏകദേശം 64 ലക്ഷം ഗുണഭോക്താക്കള്‍) ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണിത്.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ  ദ്വിത്വീയ ത്രിദീയ തല ചികിത്സക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്നു.ഈ പദ്ധതിയില്‍ ഏകദേശം 50 കോടി ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്നു.
പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയിൽ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 24 മണിക്കൂർ കിടത്തി ചികിത്സ  ആവശ്യമാണ്.
ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്ക്  ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും. കുടുംബാങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം ഈ പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
സര്‍ക്കാര്‍  ആശുപത്രികളെ  കൂടാതെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും.
ഈ പദ്ധതിയിൽ മരുന്നുകള്‍, മറ്റവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.
വയനാട് ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ഈ പദ്ധതിയിൽ തുടക്കം മുതൽത്തന്നെ ഡിഎം വിംസ് സൗജന്യ സേവനങ്ങൾ നൽകിതുടങ്ങിയിരുന്നു. ജനറൽ വിഭാഗങ്ങളായ ഗൈനക്കോളജി, അസ്ഥിരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, ശിശു രോഗം, നേത്ര രോഗം, മാനസികാരോഗ്യ വിഭാഗം, ത്വക്ക് രോഗം തുടങ്ങിയവയിൽ സൗജന്യ ചികിത്സകൾ തുടർന്ന് വരുന്നു 
പത്രസമ്മേളനത്തിൽ ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, ഒബിജി വിഭാഗം മേധാവി ഡോ. എലിസബത്, കാർഡിയോളജിസ്റ്റ് ഡോ. സന്തോഷ് നാരായണൻ, യൂറോളജി വിഭാഗം മേധാവി ഡോ. മഹേഷ്‌,ഓർത്തോപീഡിക്സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.റെനീഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) സൂപ്പി കല്ലൻങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.
എബി കാസ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 8111881178, 8111881234 നമ്പറുകളിൽ വിളിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *