ഫായിസ് അഷറഫ് അലിക്ക് സ്വീകരണം നൽകി

കൽപറ്റ : കേരളത്തിൽ നിന്നും 35 രാഷ്ട്രങ്ങളിലൂടെ 30,000 കിലോ മീറ്റർ താണ്ടി ലണ്ടനിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന ഫായിസ് അഷറഫ് അലിക്ക് സൈക്ലിങ് അസോസിയേഷൻ വയനാടിന്റേയും, ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും, റെക്സിൻ ഹോം ഡെക്കർ കൽപറ്റ യുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉത്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷനായിരുന്നു. റഫീഖ്, ലൂക്കാ ഫ്രാൻസിസ് , അർജുൻ തോമസ് ,സുധീഷ് സി.പി എന്നിവർ സംസാരിച്ചു.



Leave a Reply