April 30, 2024

‘അടയാളം’ മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം ആരംഭിച്ചു.

0
Img 20191009 Wa0192.jpg
മാനന്തവാടി ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ
മലപ്പുറം സ്വദേശിയായ പ്രശസ്ത ചിത്രകാരൻ 
മാട്ടി മുഹമ്മദിന്റെ ചിത്രപ്രദർശനം
ഒക്ടോബർ 5 ന് മുനിസിപ്പൽ ചെയർമാൻ .വി.ആർ.പ്രവീജ്
ഉദ്ഘാടനം ചെയ്തു.
അക്രിലിക്ക് മാധ്യമത്തിൽ ചെയ്ത അൻപതിലേറെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
രാത്രിയുടെ അരണ്ട പ്രകാശ വിതാനം വിദഗ്ദമായി ആവിഷ്കരിച്ച 
മാട്ടി മുഹമ്മദിന്റെ പ്രകൃതിദൃശ്വങ്ങൾ വേറിട്ട അനുഭവമാക്കുന്നു.
വലതു കൈയില്ലാത്ത
ഈ ഭിന്നശേഷിക്കാരനായ
ചിത്രകാരന്റെ നിരന്തര പരിശീലനത്തിന്റെ മികവ്
മനോഹരമായ കലാ സൃഷ്ടികളായി
കാഴ്ച്ചക്കാരനു മുൻപിൽ
വിസ്മയം തീർക്കുന്നു.
ആമിർ കോഡൂർ സ്വാഗതമാശംസിച്ച ചടങ്ങിൽ ജോസഫ്.എം.വർഗീസ്
അദ്ധ്യക്ഷത വഹിക്കുകയും
എം.ഗംഗാധരൻ,
ഷമീം പാറക്കണ്ടി ,
അജി കൊളോണിയ, 
മാട്ടി മുഹമ്മദ്
എന്നിവർ സംസാരിച്ചു.
പ്രദർശനം ഒക്ടോബർ 13 വരെ തുടരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *