May 6, 2024

വി. മാധവൻ: വിദ്യാർത്ഥികൾക്കിടയിലെ “ഡിജിറ്റൽ അധ്യാപകൻ “

0
Img 20181201 Wa0042
       സിജു വയനാട്
പുൽപ്പള്ളി: സർവ്വതും ഡിജിറ്റലാവുന്ന ഇക്കാലത്ത് അധ്യാപകരിൽ പലരും ഡിജിറ്റൽ ആയി കഴിഞ്ഞു. എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ അധ്യാപകൻ എന്ന ആദ്യത്തെ പ്രശസ്തി 
എൻ.സി.ആർ.ടിയുടെ പ്രത്യേക അനുമോദനവും ഐ.സി.ടി അവാർഡും    നേടിയ കബനിഗിരി നിർമ്മല ഹൈസ്കൂലെ ശാസ്ത്ര അധ്യാപകൻ വി.മാധവന് സ്വന്തം.   ഭാരത സർക്കാർ രാജ്യത്തെ മൊത്തം സ്കൂളുകളിൽ നിന്നും ഐ.ടി വിഭാഗത്തിൽ മികവ് പുലർത്തുന്ന അധ്യാപകർക്ക് നൽകി വരുന്ന പുരസ്കാരമാണ് ഐ.സി.ടി അവാർഡ്. രാജ്യത്താകമാനമായി മികവ് പുലർത്തിയ 43 പേരിൽ 6 അധ്യാപകർ കേരളത്തിൽ നിന്നുള്ളവരാണ്.  കബനിഗിരി നിർമ്മല ഹൈസ്കൂളിലെ ശാസ്ത്ര അധ്യാപകനും ഒപ്പം സ്കൂളിലെ ഐ.ടി കോർഡിനേറ്ററുമായ വി.മാധവനെ തേടിയാണ് വയനാട് ജില്ലയിലേക്ക് ഈ പുരസ്കാരമെത്തിയത്.  ചടങ്ങിന് മുന്നോടിയായി മധു മാസ്റ്റർ  ഉൾപ്പെടെയുള്ള അവാർഡ് ജേതാക്കളായ മുഴുവൻ അധ്യാപകർക്കും കഴിഞ്ഞ ദിവസം ഡൽഹിയിലെ എൻ. സി. ആർ.ടി. ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ പ്രത്യേകം ആദരിക്കുകയുണ്ടായി. 
                2005 ൽ കേരള സർക്കാർ സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ഐ.ടി പOനം ലക്ഷ്യമിട്ടു കൊണ്ട് സ്ഥാപിച്ചതാണ് ഐ.ടി. അറ്റ് സ്കൂൾ.  ഇവയുടെ പ്രവർത്തനം സ്കൂളുകളിൽ ആരംഭിച്ച കാലം മുതൽക്കെ നിർമ്മല ഹൈസ്കൂളിലെ ഐ.ടി  പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് മധുമാസ്റ്ററായിരുന്നു. പ്രാരംഭ വർഷം തന്നെ വിദ്യാർത്ഥികൾ സ്കൂളിന് സ്വന്തമായി ഒരു വെബ് സൈറ്റ് നിർമ്മിച്ചു കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധയാകർഷിച്ചു. ലളിതമായ എച്ച്.ടി.എം.എൽ കമാൻഡുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ വെബ്സൈറ്റ് കേരളത്തിൽ തന്നെ ആദ്യത്തെതായിരുന്നു. കഴിഞ്ഞ പതിനാല് വർഷമായി സംസ്ഥാന ഐ.ടി മേളകളിലെ സ്ഥിരം സാന്നിധ്യമാണ് നിർമ്മല ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. ഇതിനോടകം നിരവധി പ്രൊജക്റ്റുകൾ സംസ്ഥാന തലത്തിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. 2018ലെ ജില്ലാ ഐ.ടി മേളയിലും നിർമ്മല ഹൈസ്കൂളിനായിരുന്നു ഒന്നാം സ്ഥാനം.
           2012ൽ ഐ ടി @ ഗോത്രസമൂഹം എന്ന നൂതന ആശയം സ്കൂളിൽ നടപ്പാക്കുകയുണ്ടായതോടെ നിർമ്മല ഹൈസ്കൂളിലെ ഐ.ടി പ്രവർത്തനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. കബനിഗിരിക്കടുത്തുള്ള ടിപ്പോ ആദിവാസി കോളനിയിൽ ഒരു കംബ്യൂട്ടർ സ്ഥാപിച്ചുകൊണ്ട് കോളനി നിവാസികളെയും കുട്ടികളെയും കമ്പ്യൂട്ടർ  പരിശീലിപ്പിക്കാൻ നിർമ്മല ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറായി. ദേശീയ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധേയമായ ഈ പ്രവർത്തനം ഭാരത സർക്കാരിന്റെ ചില പ്രൊജക്ടുകളിൽ വരെ സ്ഥാനം പിടിച്ചു.
2014ൽ വിദ്യാർത്ഥികൾക്കായി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കപ്പെട്ടു. സ്കൂൾ മാഗസിനുകൾ പുസ്തക രൂപത്തിൽ പുറത്തിറക്കുമ്പോഴുള്ള ഭാരിച്ച ചിലവുകൾ കുറയ്ക്കാൻ ഇത്തരം  ഡിജിറ്റൽ മാഗസിനുകൾ വഴി സാധിക്കുമെന്ന് വിദ്യാർത്ഥികൾ തെളിയിച്ചു. കൂടാതെ നിർമ്മല ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർണ്ണമായും കബ്യൂട്ടർ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ തക്ക രീതിയിൽ സ്ക്രാച്ച് എന്ന പേരിൽ ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ നിർമ്മിക്കുകയും ചെയ്തു. ക്യു ആർ കോഡ് പതിച്ച വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡ്, സ്കൂൾ ബ്ലോഗ്, തുടങ്ങിയവയെല്ലാം മധുമാസ്റ്റിന്റെ ആശയങ്ങളിൽ ഉരുത്തിരിഞ്ഞവയാണ്.
               സ്കൂൾ വിക്കി പ്രവർത്തനങ്ങളാണ് മറ്റൊരു നേട്ടമായത്. കേരള സർക്കാരിന്റെ ഐ.ടി. അറ്റ്  സ്കൂളിന്റെ പ്രവർത്തനങ്ങളെല്ലാം  വിക്കിപീഡിയയ്ക്ക് സമാനമായി സ്കൂൾ വിക്കി എന്ന വെബ് സൈറ്റിൽ ലഭ്യമാകും. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളുടെയും അടിസ്ഥാന വിവരങ്ങളും പ്രവർത്തനങ്ങളുമെല്ലാം ഇനി ഓൺലൈനായി സ്കൂൾ വിക്കിയിലൂടെ അറിയാൻ സാധിക്കും. ഇത്തരത്തിൽ സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ കൃത്യമായി സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തുന്ന സ്കൂളുകൾക്ക് സംസ്ഥാന സർക്കാരിന്റെ ശബരീഷ് സ്മാരക പുരസ്കാരവും ജില്ലാ തലത്തിൽ നിർമ്മല ഹൈസ്കൂളിനായിരുന്നു. കൂടാതെ വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി, അപ്പു നെടുങ്ങാടിയുടെ കുന്ദലത ,കേരള വർമ്മ വലിയകോയിതമ്പുരാന്റെ മയൂര സന്ദേശം തുടങ്ങിയ കൃതികൾ സ്കൂൾ വിക്കി ഗ്രന്ധശാലയിൽ വിദ്യാർത്ഥികൾ തന്നെ ടൈപ്പ് ചെയ്ത് ചേർക്കുകയുണ്ടായി. നിർമ്മല ഹൈസ്കൂളിലേയ്ക്ക് എട്ടാംതരം പഠനത്തിനെത്തുന്ന വിദ്യാർത്ഥികളെ മലയാളം ടൈപ്പിംഗും പരിശീലിപ്പിക്കുന്നുണ്ടെന്ന് മധുമാസ്റ്റർ പറയുന്നു. സ്കൂൾ വിക്കിയിലെ മികച്ച പ്രവർത്തനത്തിന് കഴിഞ്ഞ മാസം മലപ്പുറത്ത് വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിർമ്മല ഹൈസ്കൂളിന് പുരസ്കാരം നൽകുകയുണ്ടായി. 
           കബനിഗിരി നിർമ്മല ഹൈസ്കൂളിന്റ ഈ ഗ്രദ്ധേയമായ നേട്ടത്തിന് പിന്നിൽ വി.മധുമാസ്റ്ററുടെ പരിശ്രമവും കഠിനാദ്ധ്വാനവും  എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ 27 വർഷമായി വി.മാധവൻ നിർമ്മല ഹൈസ്കൂളിലെ ശാസ്ത്ര അധ്യാപകനാണ്. പഠനത്തോടൊപ്പം വിവര സാങ്കേതിക വിദ്യയിലും കുട്ടികളെ പ്രാപ്തരാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മധുമാസ്റ്റർ പറയുന്നു. സ്കൂൾ മാനേജ്മെന്റും  അധ്യാപകരും രക്ഷിതാക്കളും ഈ അധ്യാപകന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയായി ഒപ്പമുണ്ട്. പുൽപ്പള്ളി വിജയാ ഹൈസ്കൂലെ അധ്യാപിക ബിന്ദുവാണ് സഹധർമ്മിണി, എംബിബിഎസിന് പഠിക്കുന്ന മകൾ അളകനന്ദയും ,നിർമ്മല ഹൈസ്കൂളിൽ പത്താംതരം വിദ്യാർത്ഥി അഭിനവുമാണ്  മക്കൾ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *