May 2, 2024

അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
   ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അമ്പലവയല്‍  ഗ്രാമ പഞ്ചായത്തിലെ ഒഴലക്കൊല്ലി, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വടക്കനാട്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പുത്തൂര്‍വയല്‍, വെളളാരംകുന്ന്, എന്‍.എസ്.എസ് സ്‌കൂള്‍ പരിസരം, മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മേപ്പാടി, തരിയോട് ഗ്രാമപഞ്ചായത്തിലെ കാപ്പുവയല്‍, ചെന്നലോട്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ പന്തിപ്പൊയില്‍, വൈത്തിരി ഗ്രാമപഞ്ചായത്തിലെ പൊഴുതന ജംഗ്ഷന്‍, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചെറുപുഴ, വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ പത്താംമൈല്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നടവയല്‍, മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനിഗിരി, പുല്‍പ്പളളി ഗ്രാമ പഞ്ചായത്തിലെ കളനാടിക്കൊല്ലി എന്നീ സ്ഥലങ്ങളിലേക്കാണ് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.  
ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ 18 വയസ് തികഞ്ഞവരും പ്രീഡിഗ്രി,പ്ലസ് 2 അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവരായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹതയുണ്ട്. ഒരപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 20 മുതല്‍ ജൂലൈ 6 വരെ  http://aesreg.kemetric.com/ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയല്‍ രേഖ, പ്രായം, യോഗ്യത, വിലാസം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍, നിശ്ചിത ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കില്‍ ആതു സംബന്ധിച്ച രേഖകള്‍ (ഉടമസ്ഥാവകാശം, വാടക കരാര്‍) എന്നിവ അപ്‌ലോഡ് ചെയ്യണം. ഡി.ഡി നമ്പര്‍ (ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് ഐടി മിഷന്‍, പേയബിള്‍ അറ്റ് തിരുവനന്തപുരം Director,Kerala State IT Mission, Payable at Thiruvananthapuram) എന്ന വിലാസത്തിലെടുത്ത 750 രൂപയുടെ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. 
ഓണ്‍ ലൈന്‍ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവയും ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് ഐടി മിഷന്‍, പേയബിള്‍ അറ്റ് തിരുവനന്തപുരം എന്ന വിലാസത്തിലെടുത്ത 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും അപേക്ഷകര്‍ ജൂലൈ 10 ന് മുമ്പ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, വൈപ്പന ബില്‍ഡിംഗ്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ നേരിട്ട് എത്തിക്കണം. ഫോണ്‍: 04936 206265, 206267. വെബ്‌സൈറ്റ്: akshaya.kerala.gov.in.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *