May 3, 2024

കേരള ഡ്രൈവേഴ്‌സ് ചങ്ക് ബ്രോസ് ഐ.ഡി.കാര്‍ഡ് വിതരണവും കുടുംബസംഗമവും 4 ന് കല്‍പ്പറ്റയില്‍

0
Img 20190730 Wa0207.jpg

കല്‍പ്പറ്റ : കേരളത്തിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ കേരള ഡ്രൈവേഴ്‌സ് ചങ്ക് ബ്രോസ് (കെ.ഡി.സി.ബി.) വയനാട് ജില്ലാ സംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഓഗസ്റ്റ് നാലിന് കല്‍പ്പറ്റയില്‍ നടക്കും. ഇതോടനുബന്ധിച്ച് കുടുംബസംഗമവും മുച്ചക്ര വാഹനവിതരണവും വീല്‍ചെയര്‍ വിതരണവും ചാരിറ്റി ഫണ്ട് കൈമാറലും നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016ലാണ് കേരളാ ഡ്രൈവേഴ്‌സ് ചങ്ക് ബ്രോസ് എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പിന് ജനങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിച്ചപ്പോള്‍ കെ.ഡി.സി.ബി. പതിനാല് ജില്ലകളിലും വാട്‌സ്ആപ് ഗ്രൂപ്പുകളും ആരംഭിച്ചു. 91 രാജ്യങ്ങളിലും ഫേസ്ബുക്ക് ഗ്രൂപ്പും 7 രാജ്യങ്ങളില്‍ വാട്‌സ്ആപ് ഗ്രൂപ്പും ഉള്ള വലിയൊരു ശൃംഖലയാണ് ഇന്ന് കെ.ഡി.സി.ബി. അനുദിനം ഫേസ്ബുക്ക് വഴിയാണ് പ്രവര്‍ത്തനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവ ഇവര്‍ നടത്തിവരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് , ഇന്‍ഷൂറന്‍സ്, മാസവരി തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളുമായി വളരെ മികച്ച രീതിയിലാണ് സംഘടനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്ന് ഇവര്‍ പറഞ്ഞു. തളര്‍ന്നുകിടക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍, രക്തദാനം, ആതുരസേവനം, വിശപ്പ് രഹിത പ്രദേശം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് ജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഇതിനോടകം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സംഘടനയുടെ മൂന്നാമത് വയനാട് ജില്ലാ സംഗമമാണ് നാലിന് കല്‍പ്പറ്റയില്‍ നടക്കുന്നത്. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. കെ.ഡി.സി.ബി. വയനാട് ജില്ലാ സെക്രട്ടറി ഗിരീഷ് തരുവണ അദ്ധ്യക്ഷത വഹിക്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വ്വഹിക്കും. വീല്‍ചെയര്‍ കൈമാറല്‍ ചാരിറ്റി ഫണ്ട് കൈമാറല്‍ മുച്ചക്രവാഹനത്തിന്റെ താക്കോല്‍ ദാനം എന്നിവയും ഉണ്ടാകും. ഷമീര്‍ കൊടുങ്ങല്ലൂര്‍, ശമല്‍ ഇരിങ്ങാലക്കുട, തുടങ്ങിയ കെ.ഡി.സി.ബി. പ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. വാര്‍ത്താസമ്മേളനത്തില്‍ ഗിരീഷ് തരുവണ, സലീം സഹായി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *