May 6, 2024

നാടന്‍ കലാമേള -ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള : അപേക്ഷ ക്ഷണിച്ചു

0
    പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കെണ്ടത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി – പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളുടേയും കിര്‍ത്താഡ്‌സിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ 'ഗദ്ദിക 2019-20' എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും  കലാമേളയും സംഘടിപ്പിക്കുന്നു.പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലേര്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും,സൊസൈറ്റികള്‍,കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്കും  മേളയില്‍ പങ്കെടുക്കാവുന്നതാണ്.  

       പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, സംഘടനകള്‍ /സൊസൈറ്റികള്‍ എന്നിവര്‍ക്ക് ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താല്പര്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ്ണ മേല്‍വിലാസം(ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം  ഒക്‌ടോബര്‍ 25 ന് വൈകുന്നേരം 5 ന് മുമ്പായി,ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയക്കണം. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കുന്നതല്ല.    പൈതൃകമായ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമേ  പരിഗണിക്കുകയുള്ളൂ.  അപേക്ഷാ ഫോറം  ജില്ലാ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍  ലഭ്യമാണ്. നിശ്ചിത സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണ  വിവരങ്ങളും ഇല്ലാത്ത   അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും  അപേക്ഷകരുടെ എണ്ണം കൂടുതലായാല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യമുള്ളവ നിര്‍മ്മിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷാ ഫോം വകുപ്പിന്റെ വെബ്‌സെറ്റായ www.scdd.kerala.gov.in -ലും  ലഭ്യമാണ്. ഫോണ്‍ നം: 04936 203824.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *