April 27, 2024

പുതുവർഷാഘോഷം ഒഴിവാക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ്

0
Ismail.jpg
കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്‍പ്പറ്റ  മണ്ഡലം യൂത്ത് ലീഗ് 'ഈ പുതു വര്‍ഷം ആഘോഷത്തിനല്ല അതിജീവനത്തിന്' എന്ന മുദ്രാവാക്യവുമായി പ്രൊട്ടസ്റ്റ് നൈറ്റ്   സംഘടിപ്പിച്ചു. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍, ഭരണഘടനയുടെ ആമുഖം എല്ലാ സമര ഭടന്‍മാരും വായിച്ചു. സംസ്ഥാന യൂത്ത്‌ലീഗ് വൈസ്പ്രസിഡണ്ട് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് സി.ടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. അഡ്വ.എം. വേണുഗോപാല്‍, പ്രഭാഷണം നടത്തി. ഭരണഘടനക്ക് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആക്ട് എന്നും ഇതിനെതിരെയുള്ള സമരം ഭരണഘടന സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മലയാളിക്ക് കൊമ്പുള്ളത് കൊണ്ട് തന്നെയാണ് കേരള നിയമസഭ ബില്ലിനെതിരെ പ്രമേയം പാസാക്കിയതെന്നും, രാജ്യത്ത് നടക്കുന്നത് രാജ്യ സ്‌നേഹികളുടെ െചറുത്ത് നില്‍പ്പിന്റെ പോരാട്ടമാണെന്നും  അദ്ധേഹം പറഞ്ഞു. എം.എസ്.എഫ്. സംസ്ഥാന  ജന.സെക്രട്ടറി എംപി നവാസ്, ജില്ലാലീഗ് സെക്രട്ടറി യഹിയാഖാന്‍ തലക്കല്‍, മണ്ഡലം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് കെ ഹാരിസ്, മണ്ഡലം ലീഗ് ഭാരവാഹികളായ എ.കെ റഫീഖ്, സലാം നീലിക്കണ്ടി, കെ.കെ ഹനീഫ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പി.പി ഷൈജല്‍, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ജാഫര്‍ മാസ്റ്റര്‍, അഡ്വ എ.പി. മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് അഡ്വ.എം.സി.എം. ജമാല്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ.പി ഹമീദ്, സെക്രട്ടറി മുജീബ് കേയംതൊടി, ലത്തീഫ് കക്കറത്ത്, ഉസ്മാന്‍ കോയ ദാരിമി, സി.കെ ഗഫൂര്‍, ഷാജി കുന്നത്ത്, എ.കെ സൈതലവി, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ഖാലിദ് കെ.എ, ഹക്കീം വി.പി.സി, സി.കെ സലീം, സി. ഷംസീര്‍, ജൈഷല്‍ എ.കെ, ഫായിസ് തലക്കല്‍, നൂര്‍ഷ ചേനോത്ത്, ടി ഷംസുദ്ധീന്‍, ഫസല്‍ സി.എച്ച്, ഇബ്രാഹീം നെല്ലിയമ്പം, സക്കീര്‍ മുട്ടില്‍, മുനീര്‍ വടകര, സലാം മുണ്ടേരി, നൗഫല്‍ എമിലി, മുനീര്‍ വെങ്ങപ്പള്ളി, ജലീല്‍ തരിയോട്, സി.കെ നവാസ്, ഷമീര്‍ കാഞ്ഞായി, ടി.കെ നൗഷാദ്, മുഹമ്മദലി പൊഴുതന, ഷിഹാബ് കാര്യകത്ത്, നിഷാദ് മേമന, സി ഹാരിസ്, ഗദ്ദാഫി റിപ്പണ്‍, ടി.എസ് നാസര്‍, റിയാസ് പാറോല്‍, റഷീദ് ഗൂഡലായ് നേതൃത്വം നല്‍കി. 12 മണിക്ക് ദേശീയ ഗാനത്തോടെ സമര പരിപാടി സമാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *