May 4, 2024

ഐ.സി.ഡി.എസ് 45 ന്റെ നിറവില്‍; വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

0
വനിതാ ശിശുവികസന വകുപ്പിലെ സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) 45 വര്‍ഷം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ തുടങ്ങി. 45 ദിവസം നീളുന്ന ക്യാംപെയിന്‍ പരിപാടി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വൈകീട്ട് ആറു മണിക്ക് ജില്ലയിലെ 874 അങ്കണവാടികളിലും ഗുണഭോക്താക്കളുടെ വീടുകളിലും ദീപം  തെളിയിച്ചുകൊണ്ട് ആരംഭിച്ചു. 
അങ്കണവാടിയില്‍ സേവനം തേടുന്ന കുട്ടികളുടെ അമ്മമാര്‍ അങ്കണവാടി പ്രവര്‍ത്തകരുടെ സ്വാധീനം വ്യക്തമാക്കുന്ന സാക്ഷ്യം രേഖപ്പെടുത്തല്‍, അങ്കണവാടികളില്‍ നിന്നു പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരുടെ ഓര്‍മ്മക്കുറിപ്പ്, അമൃതം പൊടികൊണ്ട് പ്രഭാത ഭക്ഷണം പാകം ചെയ്യല്‍, 1975 മുതല്‍ ഇന്നുവരെയുള്ള കാലഘട്ടങ്ങളിലുള്ള അങ്കണവാടി പ്രവര്‍ത്തകരുടെയും കുട്ടികളുടെയും ഓര്‍മ്മകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ കൊളാഷ് തയ്യാറാക്കല്‍, അങ്കണവാടികളുടെ കാലാകാലങ്ങളിലായുള്ള ഭൗതിക സാഹചര്യമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോപ്രദര്‍ശനം തുടങ്ങി വിവധ പരിപാടികള്‍ തുടര്‍ന്ന് നടക്കും. ഏറ്റവും കൂടുതല്‍ സ്വന്തം കെട്ടിടം നിര്‍മ്മിച്ച് നല്‍കിയ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയെ ആദരിക്കും.
പ്രീസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനുതകുന്ന പഠനോപകരണ നിര്‍മ്മാണം, കൗമാരപ്രായക്കാര്‍ക്കുള്ള ഉപന്യാസ മത്സരം, അങ്കണവാടി പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഓര്‍മ്മച്ചെപ്പ്, അങ്കണവാടികളുടെ ഇന്നത്തെ വളര്‍ച്ചയെക്കുറിച്ച് കയ്യെഴുത്ത് പ്രതി തയ്യാറാക്കല്‍, അങ്കണവാടി വീഡിയോ നിര്‍മ്മാണം, മൂന്ന് തലമുറകള്‍ പഠിച്ചിറങ്ങിയ അങ്കണവാടിയിലെ ഫോട്ടോശേഖരണം, വകുപ്പ് മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അങ്കണവാടി ഗുണഭോക്താക്കളുമായുള്ള സംവാദം, കോവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വെബിനാര്‍, വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കുമെന്ന് വയനാട് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ സൈന.കെ.ബി അറിയിച്ചു.
ഐ.സി.ഡി.എസ് 45 ന്റെ നിറവില്‍;
വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *