May 4, 2024

വയനാട് വിഷൻ ചാനലിന് നേരെ സൈബർ ആക്രമണം നടന്നത് തായ് വാനിൽ നിന്നെന്ന് സൂചന.

0
കൽപ്പറ്റ:  വയനാട്ടിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ ഉടമസ്ഥതയിലുള്ള വയനാട് വിഷൻ ചാനലിന് നേരെ സൈബർ ആക്രമണം.
തായ്‌വാനിൽ നിന്നാണ് ഹാക്കർമാർ സൈബർ ആക്രമണം നടത്തിയതെന്നാണ് സൂചന. . ഇന്ന് 
 രാവിലെ പതിനൊന്നരയോടെയാണ് ചാനലിന്  നേരെ  റാൻസം വെയർ അറ്റാക്ക് നടന്നത്.
ചാനലിന്റെ സംപ്രേഷണം  പൂർണ്ണമായും നിലച്ചു .
 ചാനൽ പരിപാടികൾ ഷെഡ്യൂൾ ചെയ്തിരുന്ന 10 കംപ്യൂട്ടറുകളുടെയും പ്രവർത്തനത്തെ ബാധിച്ചു.
കമ്പ്യൂട്ടറുകളുടെ പ്രവർത്തനം  വീണ്ടെടുക്കാൻ  ഹാക്കർമാർ പണവും ആവശ്യപ്പെട്ടു. 
 വയനാട് വിഷൻ അധികൃതർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിന്റെയടിസ്ഥാനത്തിൽ  പോലീസ് അന്വേഷണം തുടങ്ങി. 
സൈബർ സെക്യൂരിറ്റി സംവിധാനങ്ങൾ ഉപയോഗിച്ച് ഉടൻതന്നെ ചാനൽ സംപ്രേഷണം  പുനസ്ഥാപിക്കും എന്നും   മാനേജിംഗ് ഡയറക്ടർ  ഏലിയാസ്      പറഞ്ഞു. 
 കഴിഞ്ഞ 3 വർഷം മുമ്പാണ്  വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകൾക്ക് നേരെ ആദ്യമായി റാൻസംവെയർ ആക്രമണം നടന്നത്. തുടർന്ന് കേരളത്തിലെ  പല സർക്കാർ ഓഫീസുകൾക്ക് നേരെയും സ്വകാര്യ സ്ഥാപനങ്ങൾക്ക് എതിരെയും ഇത്തരം സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഏതെങ്കിലും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെയും  അപരിചിതമായ ഈമെയിൽ സന്ദേശങ്ങളിലൂടെ ആയിരിക്കും ഇത്തരം  വൈറസുകൾ കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നത്.  
സ്റ്റോപ്പ് ഡി. ജെ .വി. യു എന്ന റാൻസംവെയർ കുടുംബത്തിൽപ്പെട്ട മാൽവെയർ ആണ്  വയനാട് വിഷന് നേരെ ആക്രമണം നടത്തിയ വൈറസ് .ഇതേ കുടുംബത്തിൽ നൂറുകണക്കിന് മാൽവെയറുകൾ സാധാരണ ആക്രമണത്തിന്  ഹാക്കർമാർ ഉപയോഗിക്കുന്നുണ്ട് .തായ്‌വാനിൽ നിന്നാണ് ഇത്തരം മാൽവെയറുകളുടെ  ആക്രമണം സാധാരണ ഉണ്ടാകാറുള്ളത് . 
അതുകൊണ്ടുതന്നെ വയനാട് വിഷൻ ചാനലിന്  നേരെ നടന്ന സൈബർ ആക്രമണവും തായ്‌വാനിൽ നിന്ന് ആകാനാണ് സാധ്യതയെന്ന് ഇന്ത്യൻ സൈബർ സെക്യൂരിറ്റി അഡ്വൈസർ ബെനിൽഡ് ജോസഫ് പറഞ്ഞു
കമ്പ്യൂട്ടറുകളിലെ എല്ലാ ഫയലുകളും എൻക്രിപ്റ്റ് ചെയ്യുകയും  പിന്നീട്  ഫയലുകൾ ഡിക്രിപ്റ്റ്  ചെയ്യാൻ ഹാക്കർമാർ ഒരു ടൂളും ഒരു കീയും നൽകും .ഇതിനുള്ള പ്രതിഫലമായാണ് പണം ആവശ്യപ്പെടുന്നത് . ഡോളർ ആയാണ് പണം ആവശ്യപ്പെടുന്നത് എങ്കിലും ഹാക്കർമാരുടെ ഇടപാടുകൾ ബിറ്റ്കോയിനിലൂടെ ആയിരിക്കും.അതുകൊണ്ടുതന്നെ ഉറവിടം കണ്ടെത്തുന്നത് അത്ര പ്രായോഗികമല്ല. ഒരു ഓഫീസിലെ തന്നെ പല കമ്പ്യൂട്ടറുകൾ ഒരേ നെറ്റ്‌വർക്കിൽ ബന്ധപ്പെടുത്തുന്നത്  ആക്രമണം എല്ലാ കമ്പ്യൂട്ടറുകളെയും ബാധിക്കാൻ കാരണമാകും. പരിചയമില്ലാത്ത അഡ്രസുകളിൽ നിന്നുള്ള ഇ മെയിൽ സന്ദേശങ്ങൾ സ്വീകരിക്കാതിരിക്കുകയും  നെറ്റ്വർക്കിൽ കമ്പ്യൂട്ടറുകളുടെ എണ്ണം കുറയ്ക്കുകയും ആണ് മാൽവെയർ ആക്രമണം തടയാൻ ഉള്ള പ്രതിരോധ മാർഗം എന്ന് വിദഗ്ധർ പറയുന്നു . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *