ആദിവാസി കുടുംബം പട്ടിണിയിലായ സംഭവം: രാഹുല്‍ഗാന്ധി ജില്ലാകലക്ടറോട് വിവരങ്ങള്‍ തേടി
സുല്‍ത്താല്‍ബത്തേരി: വയനാട്ടിലെ ചെതലയത്ത് പട്ടിണിയിലാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ ആദിവാസികുടുംബത്തെ സിവില്‍സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ശകാരിച്ചതായുള്ള വാര്‍ത്തയെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം പി ജില്ലാകലക്ടറോട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. കര്‍ഷകബില്ലിനെതിരെ പഞ്ചാബില്‍ ടാക്ടര്‍ റാലി നടക്കുന്നതിനിടയിലാണ് അദ്ദേഹം വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയെ നേരിട്ട് വിളിച്ച് വിഷയം അന്വേഷിച്ചത്. കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ബത്തേരി ചെതലയം കൊമ്മഞ്ചേരി കോളനിയിലെ ആദിവാസി കുടുംബം ജോലിയില്ലെന്നും പട്ടിണിയിലാണെന്നും ഒരു ചാനലിന് മുമ്പില്‍ വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ ഭക്ഷ്യഭദ്രതാ കമ്മീഷനംഗവും, റേഷനിംഗ് ഇന്‍സ്‌പെക്ടറും കോളനി സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. പിന്നീട് ഇവര്‍ പട്ടിണിയിലല്ലെന്നും, ഇരുവരുടെയും പേരുകള്‍ വീട്ടുകാരുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്നത്. കുടുംബനാഥയുടെ പേരില്‍ ആധാര്‍കാര്‍ഡില്ലാത്തതിനാലാണ് സ്വന്തമായി റേഷന്‍കാര്‍ഡ് നല്‍കാത്തതെന്നും ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോളനിയിലെത്തിയ ഉദ്യോഗസ്ഥര്‍ പട്ടിണിയിലാണെന്ന് ചാനലിന് മുമ്പില്‍ പറഞ്ഞതിന് തന്നെ ശകാരിച്ചയാണ് ആദിവാസി വീട്ടമ്മ വ്യക്തമാക്കിയത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി അടിയന്തരമായി വിഷയത്തെ കുറിച്ച് ജില്ലാകലക്ടറോട് ചോദിച്ചറിഞ്ഞത്.



Leave a Reply