May 5, 2024

കടുവയിൽ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നാൽ തയാറാണെന്ന് കെ.എൽ. പൗലോസ്

0
കർഷകരേയും ആദിവാസികളേയും കടുവയിൽ നിന്നും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്നാൽ അതിനും തയാറാണെന്ന് കെ.പി.സി.സി. മെമ്പർ കെ.എൽ. പൗലോസ് പറഞ്ഞു. ഇരുളം –73പ്രദേശങ്ങളിൽ സ്ഥിരമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയാണ്. പകൽ സമയങ്ങളിൽ പോലും വീടുകളുടെ മുറ്റത്തു കടുവ എത്തുന്നു. മനുഷ്യ ജീവനും അപകടം സംഭവിക്കാം..ഈ കടുവയെ കൂട്  വെച്ച് പിടിച്ച്  ദൂരെക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നു. പക്ഷേ വനം വകുപ്പ് അധികൃതർ കേട്ട ഭാവം പോലും നടിക്കുന്നില്ല. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏതാനും ആഴ്ച മുമ്പ് ഇരുളം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കടുവ ആകമിച്ച കൊന്ന ആടിന്റെ ജഡവുമായി ഒരു ആദിവാസി കുടുംബം സമരമിരിക്കുന്നു എന്നറിഞ്ഞ് പൊതു പ്രവൃത്തകരായ ഞങ്ങളും അവിടെ ചെന്നതു്. നിസ്സഹായരായ അവരെ സഹായിക്കുവാൻ ഞങ്ങളും അവരോടൊപ്പം ഇരുന്നു. അന്ന് 144 പ്രഖ്യാപിച്ചിരുന്നില്ല. കോവി ഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പത്തിൽത്താഴെയുളളവരാണ് സത്യഗ്രഹമിരുന്നത്. അവിടെ ഇടക്കിടെ പലരുംവന്നു ആശംസകൾ അർപ്പിച്ചു പോയി. ഒടുവിൽ ഡി.എഫ്.ഒ. വന്നപ്പോർ വെറും അഞ്ച് പേർ മാത്രമാണ് പ്രശ്നം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ചർച്ചക്ക് ഒരുമ്പെട്ടതു്. ഉടനെ തന്നെ കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാമെന്ന് ഡി.എഫ്.ഒ. അന്ന് ഉറപ്പ് നൽകിയതുമാണ്.എന്നാൽ ഇതുവരെ അതിനുള്ള ഒരു നാടപടിയും സ്വീകരിച്ചില്ല അതിനു ശേഷവും കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും പൊതു പ്രവൃത്തകരായ ഞങ്ങളുടെ അടക്കം പേരിൽ ഗൗരവതരമായ വകുപ്പുകളിട്ട് കേസെടുത്തിരിക്കുന്നു. കടുവയുടെ ആക്രമണങ്ങൾ തുടരുകയും ഞങ്ങളെ കേസ്സെടുത്തു ഭയപ്പെട്ത്താമെന്നുമാണ് സർക്കാർ കരുതുന്നതെങ്കിൽ കർഷകരുടേയും ആദിവാസികളുടേയും രക്ഷക്കായി ഞങ്ങൾ ഇനിയും സമരത്തിനിറങ്ങും. അതിന്റെ പേരിൽ ജയിലിൽ പോകാനും മടിയില്ലന്നും കെ.എൽ. പൗലോസ് പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *