September 24, 2023

ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർണ്ണയ രീതി അട്ടിമറിച്ചു .എൻ.ജി.ഒ. അസോസിയേഷൻ

0
IMG-20201012-WA0157.jpg
 .
മാനന്തവാടി:  കേരള സർക്കാർ ഇറക്കിയ ഉത്തരവിലൂടെ ജീവനക്കാരുടെ പെൻഷൻ നിർണ്ണയ രീതി അട്ടിമറിച്ചിരിക്കുകയാണ്.പെന്‍ഷന്‍ നിര്‍ണയിക്കാന്‍ സേവനകാലാവധി കണക്കാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ മാറ്റംവരുത്തിയത്. ആറുമാസത്തില്‍ കൂടുതലുള്ള സര്‍വീസ് നേരത്തേ ഒരുവര്‍ഷമായി കണക്കാക്കിയിരുന്നു. ആറുമാസത്തില്‍ കുറവുള്ളത് ഒഴിവാക്കിയിരുന്നു. ഇതുമാറ്റി. ഇനി മൂന്നുമുതല്‍ ഒൻപതുവരെ മാസമുള്ള സര്‍വീസ് കാലാവധി അരവര്‍ഷമായും ഒൻപതുമാസത്തില്‍ കൂടുതലുള്ളത് ഒരുവര്‍ഷമായും കണക്കാക്കും. മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കാനുള്ള കാലാവധി കണക്കാക്കുന്നതിലും മാറ്റമുണ്ട്. ഒട്ടേറെ ജീവക്കാർക്ക് ഇതുമൂലം നഷ്ടം സംഭവിക്കും .ഈ ഉത്തരവ് പിൻവലിക്കണമെന്നും എൻ.ജി.ഒ. അസോസിയേഷൻ ആവശ്യപ്പെട്ടു. 
മാനന്തവാടി സബ്ട്രഷറിക്കു മുൻപിൽ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് എൻ .വി. അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ട്രഷറർ സിനീഷ് ജോസഫ് ,അബ്ദുൾഗഫൂർ ,ശരത് ശശിധരൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *