May 6, 2024

വയനാട് മുത്തങ്ങയിൽ അനധികൃതമായി കടത്തിയ എട്ടു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങൾ പിടികൂടി.

0
Img 20201012 Wa0179.jpg
കൽപ്പറ്റ : 
അനധികൃതമായി കടത്താൻ ശ്രമിച്ച 8 ലക്ഷത്തിന്റെ വെള്ളി ആഭരണങ്ങൾ
വയനാട് മുത്തങ്ങയിൽ
 പിടികൂടി.
      മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ്  ചെക്ക് പോസ്റ്റിൽ ഇന്ന് ഉച്ചയ്ക്ക് 12. മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ  മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 12.40O കിലോഗ്രാം വെള്ളി ആഭരണങ്ങൾ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയത്. വിപണിയിൽ ഉദ്ദേശം 8 ലക്ഷത്തോളം വിലമതിക്കുന്നതാണ് ആഭരണങ്ങൾ .തമിഴ്നാട് സേലത്ത് നിന്നും കോഴിമുട്ട കയറ്റിക്കൊണ്ടു വരികയായിരുന്ന KL 10 AX 7877 നമ്പർ ബൊലേറോ പിക്ക് അപ്പ് വാഹനത്തിൻ്റെ ഡ്രൈവർ കാബിനിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലാണ് വെള്ളി കടത്തുവാൻ ശ്രമിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശി ജലീൽ മാറാടി യെ കസ്റ്റഡിയിലെടുത്തു.. ഇയാളെയും  12.4 കിലോഗ്രാം വെള്ളി ആഭരണങ്ങളും ജി.എസ്.ടി.  ഉദ്യോഗസ്ഥർക്ക് കൈമാറുന്നതാണ്. മുത്തങ്ങ എക്സൈസ്   ഇൻസ്പെക്ടർ പി ബാബുരാജിൻ്റെ  നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ  കെ അനിൽകുമാർ   സി ഇ ഒ മാരായ വി.കെ സുരേഷ് ,എം എ സുനിൽ കുമാർ   എന്നിവർ ചേർന്നാണ് ആഭരണങ്ങൾ കണ്ടെടുത്തത്.കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി കടത്തിയ കുഴൽപ്പണം ,കഞ്ചാവ് ,മറ്റ് ലഹരി മരുന്നുകൾ എന്നിവയും മുത്തങ്ങയിൽ പിടികൂടിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *