May 7, 2024

കോവിഡ് : ബാർ മുതലാളിമാരോട് ആരോഗ്യ വകുപ്പിന് പ്രിയമെന്ന് എ.ഐ. വൈ എഫ്

0
 കൽപ്പറ്റ : ബാർ മുതലാളിമാരോട് ആരോഗ്യ വകുപ്പിന് പ്രിയമെന്ന് എ.ഐ. വൈ എഫ്.
 മാനന്തവാടിയിലെ പ്രമുഖ ബാർ ആയ ബ്രഹ്മഗിരി ബാറിലെ ജീവനക്കാരന് കോവിഡ്  സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ബാർ അടിച്ചിട്ട് മറ്റ് ജീവനക്കാരെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്നതിന് പകരം യാഥാർഥ്യം മറച്ചുവെച്ച് ബാർ തുറന്ന് പ്രവർത്തിക്കാൻ ഒത്താശ ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.  . മുമ്പും  സമാനമായ സംഭവം ബ്രഹ്മഗിരി ബാറു മായി ബന്ധപ്പെട്ട ഉണ്ടായിട്ടുണ്ട്. ബാറിലെ  മാനേജർക്ക് കോവിഡ്  സ്ഥിരീകരിച്ചിട്ടും ബാർ നാമമാത്രമായി അടയ്ക്കുകയും പൊതുസമൂഹത്തെ മുഴുവൻ വിഡ്ഢികളാക്കി ഉടൻ തന്നെ തുറന്നു പ്രവർത്തിക്കുകയും ആണ് ഉണ്ടായത്
ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണെമെന്ന്  എ.ഐ.വൈ.എഫ് മാനന്തവാടി  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
. ഇത്തരത്തിൽ വൻകിട ബിസിനസുകാരും ആരോഗ്യവകുപ്പ് ജീവനക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണം. സാധാരണക്കാരായ ചെറുകിട കച്ചവടക്കാർക്കും  പെട്ടിക്കട നടത്തി പോലും ഉപജീവനം നടത്തുന്നവർക്കും രോഗലക്ഷണങ്ങളോ സമ്പർക്ക സാധ്യത ഉണ്ടായാൽ പോലും ആഴ്ചകളോളം കട അടുപ്പിക്കുന്ന ആരോഗ്യവകുപ്പ് വൻകിട കുത്തക മുതലാളിമാരെ സഹായിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല .ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ ഉയർത്തുകതന്നെ ചെയ്യുമെന്ന്  എ.ഐ.വൈ.എഫ് ഭാരവാഹികൾ കൾ പ്രസ്താവനയിൽ അറിയിച്ചു. . യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ ബി അജേഷ്. ഷിജു കൊമ്മയാട്, രജിത്ത് കമ്മന,  നിഖിൽ പത്മനാഭൻ, അലക്സ് ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *