April 26, 2024

ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച സംഭവം: അടിയന്തിര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

0
ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച സംഭവം: അടിയന്തിര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: ആ​ശു​പ​ത്രി​യി​ലേ​ക്ക് പുറ​പ്പെ​ട്ട ഗ​ര്‍ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ത​ട​ഞ്ഞു​വെ​ച്ചന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. 
 പ​ടി​ഞ്ഞാറത്ത​റ സ്വ​ദേ​ശി​നി സി.​കെ. നാ​ജി​യ ന​സ്‌​റി​ന്‍ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർക്കും അന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഇരുവരും 7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
 കോഴിക്കോട് അ​ത്തോ​ളി​യി​ലെ ഭർത്താവിൻറെ വീട്ടിൽ നിന്നും യു​വ​തിയും ഭർത്താവും ഇക്കഴിഞ്ഞ  8 ന് രാവിലെ കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാ​ണാ​ൻ കാറിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളമുണ്ടയിൽ വച്ചാണ് എ എസ്. ഐ മുഹമ്മദലി   ത​ട​ഞ്ഞു​വെ​ച്ചു മോ​ശ​മാ​യി പെ​രു​മാ​റിയതെന്ന്   പരാതിയിൽ പറയുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയി  ഒന്നര മണിക്കൂർ നിർത്തി. യുവതിയുടെ ആരോഗ്യസ്ഥിതി പോലും പോലീസ് ഉദ്യോഗസ്ഥർ  പരിഗണിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എഫ്  ഐ ആർ പച്ചക്കള്ളമാണെന്ന് പരാതിയിൽ പറയുന്നു.  കൽപ്പറ്റ  നടത്തുന്ന അടുത്ത സിറ്റിംഗിൽ കേസ് കമ്മീഷൻ പരിഗണിക്കും.നിലവിൽ പരാതിക്കാരിയുടെ ഭർത്താവിനെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു യാത്ര ചെയ്തതിനു വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആറ് ഇട്ടിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *