April 26, 2024

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്

0
115033545 Gettyimages 1226314512.jpg
*ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്*

*193 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.6*
വയനാട് ജില്ലയില്‍ ഇന്ന് (29.06.21) 268 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 193 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.6 ആണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64582 ആയി. 61357 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2712 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1868 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയൽ 48, പടിഞ്ഞാറത്തറ 21, പൂതാടി 19, പൊഴുതന 18, മേപ്പാടി 17, മീനങ്ങാടി 16, മുള്ളൻകൊല്ലി, നൂൽപ്പുഴ 12 വീതം, തവിഞ്ഞാൽ 11, തിരുനെല്ലി, തൊണ്ടർനാട് 9 വീതം, വൈത്തിരി 8, കണിയാമ്പറ്റ, മാനന്തവാടി, മുട്ടിൽ, നെന്മേനി, പനമരം, വെള്ളമുണ്ട 7 വീതം, ബത്തേരി 6, കൽപ്പറ്റ, തരിയോട് 4 വീതം, മൂപ്പൈനാട് 3, പുൽപ്പള്ളി, വെങ്ങപ്പള്ളി 2 വീതം, കോട്ടത്തറ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസഥാനത്തും നിന്നും എത്തിയ 4 തമിഴ്നാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
*193 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 16 പേരും, വീടുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 177 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
*695 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.06.21) പുതുതായി നിരീക്ഷണത്തിലായത് 695 പേരാണ്. 720 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10789 പേര്‍. ഇന്ന് പുതുതായി 80 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3739 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 501026 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 490067 എണ്ണത്തിന്റെ ഫലം ലഭിച്ചു. 425485 പേര്‍ നെഗറ്റീവും 64582 പേര്‍ പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *