കോവിഡ് സെക്കന്റ് ഡോസ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി


Ad
കോവിഡ് സെക്കന്റ് ഡോസ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി  
 
തോണിച്ചാൽ :എടവക പ്രാഥമിക ആരോഗ്യ കേന്ദ്രവും തോണിച്ചാൽ ഇടവകയും ചേർന്ന് കോവിഡ് സെക്കന്റ് ഡോസ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി. തോണിച്ചാൽ  സെന്റ് സെബാസ്ററ്യൻസ് സൺ‌ഡേ സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് മെമ്പർ ലിസ്സി ജോൺ ഉദ്ഘടാനം ചെയ്തു. എടവക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. സഗീറിന്റെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ തോണിച്ചാൽ ഇടവക മിഷൻ ലീഗ്, കെ.സി.വൈ.എം., മാതൃവേദി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിൽ 287 പേർ വാക്‌സിനേഷൻ സ്വീകരിച്ചു. ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്,അസോസിയേറ്റ് വികാരി. ഫാ. ബിവാൾഡിൻ, കൈക്കാരന്മാരായ ബേബി ഏറത്ത്, ഡെന്നി ആര്യപ്പളളി, ജീവൻ കുഴിവേലി, ജോഷി പീച്ചാട്ട്, സി. സിനി എസ്.കെ.ഡി., ആശാ വർക്കർ ലിസി ജോൺസൺ, കെ.സി.വൈ എം. പ്രസിഡന്റ് അജയ് മുണ്ടക്കൽ, വൈസ് പ്രസിഡന്റ് അനുപമ പൊട്ടനാനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *