December 11, 2023

ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി: നില നില്പിനായി കടുത്ത തീരുമാനങ്ങൾ പ്രതീക്ഷിക്കാമോ ?

0
Img 20211102 123702.jpg
സി.ഡി. സുനീഷ്
ലോക കാലാവസ്ഥ ഉച്ചകോടിയിൽ നടന്ന പ്രധാന സംവാദങ്ങൾ നൽകുന്ന സൂചനകൾ ശ്രദ്ധിക്കൂ.
കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന അതിജീവന പ്രതിസന്ധിയിൽ ,
കാതലായ ചർച്ചകൾ നടന്നെങ്കിലും കടുത്ത തീരുമാനങ്ങളിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. 
കാർബൺ രഹിത ഊർജ്ജ 
സ്രോതസ്സുകളുടെ ആവശ്യവും നടപ്പിലാക്കലും അടിയന്തരമായി ചെയ്യണമെന്ന് ,പുറത്ത് നിന്നും പ്രതിഷേധിക്കുന്ന പൗര പ്രക്ഷോഭകരും, പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നു.
കാലാവസ്ഥ ഉച്ച കോടിയിൽ നടന്ന 
ചർച്ചകളുടെ സൂചനകൾ താഴെ..
COP-26ൽ അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ലെന്നതിൻ്റെ സൂചനകൾ ആദ്യ ദിവസങ്ങളിൽ തന്നെ ലഭ്യമായിക്കൊണ്ടിരിക്കുന്നു.
# 197 ഓളം യുഎൻ അംഗരാജ്യങ്ങളിൽ 40% ത്തിലധികം തങ്ങളുടെ കാർബൺ എമിഷൻ സംബന്ധിച്ച 'ദേശീയ നിർണ്ണീത സംഭാവനകളു' (National Determined contributions) മായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നൽകിയിട്ടില്ല എന്നത് വളരെ നിർണ്ണായകമാണ്. ഈ നാല്പത് ശതമാനത്തിൽ ചൈനയടക്കമുള്ള വൻകിട മലിനീകാരികളായ രാഷ്ട്രങ്ങൾ ഉൾപ്പെടുന്നുവെന്നത് കൂടുതൽ ഗൗരവമുള്ള സംഗതിയാണ്.
# cop 26 ലെ ഇന്ത്യൻ നിലപാട് കാലാവസ്ഥാ യാഥാർത്ഥ്യങ്ങളോട് മുഖം തിരിച്ച് നിൽക്കുന്നതും, അപലപനീയവുമാണ്.
ഇന്ത്യയുടെ NDC കളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും, കാർബൺ എമിഷൻ സംബന്ധിച്ച കാര്യത്തിൽ തങ്ങൾ ഏറെ പ്രവർത്തിച്ചു കഴിഞ്ഞെന്നുമാണ് ഇന്ത്യയുടെ നിലപാട്.
രാജ്യത്തിൻ്റെ ഊർജ്ജോത്പാദനത്തിൽ കൽക്കരി താപനിലയങ്ങളുടെയും ഫോസിൽ ഇന്ധനങ്ങളുടെയും പങ്കിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് രാജ്യം സ്വീകരിച്ചിരിക്കുന്ന നിലപാട്.
# ചൈനീസ് പ്രീമിയർ ഷീ പിൻ, റഷ്യൻ പ്രസിഡണ്ട് പുടിൻ, ഇറാനിയൻ പ്രസിഡണ്ട് ഇബ്രാഹിം റൈസിൻ, ബ്രസീൽ പ്രസിഡണ്ട് ബോൽസനാരോ, മെക്സിക്കൻ പ്രസിഡണ്ട് മാന്വൽ ലോപസ്, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് രാമഫോസ, തുടങ്ങി ഫ്രാൻസിസ് മാർപ്പാപ്പ അടക്കം നിരവധി രാഷ്ട്രത്തലവന്മാർ cop -26ൽ പങ്കെടുക്കില്ലെന്നാണ് സൂചന.
# പാരീസ് എഗ്രിമെൻ്റിൻ്റെ കാലത്തു തന്നെ തയ്യാറാക്കാൻ നിർദ്ദേശിക്കപ്പെട്ട ' പാരീസ് റൂൾസ് ബുക് ' ൻ്റെ കാര്യത്തിൽ നാളിതുവരെയായും അന്തിമ തീരുമാനത്തിൽ എത്തിപ്പെടാൻ കഴിഞ്ഞില്ലെന്നത് നിർണ്ണായക സംഗതിയാണ്.
പാരീസ് റൂൾസ് ബുക് പ്രധാനമാകുന്നത് , അത് മാർക്കറ്റ് മെക്കാനിസത്തിൽ ഇടപെടുന്നു എന്നുള്ളതാണ്. CoP -26 ഇക്കാര്യത്തിൽ ഉറച്ച തീരുമാനത്തിലെത്തുമോ എന്ന വളരെ പ്രാധാന്യമുള്ള സംഗതിയാണ്.
# Loss & Damage വികസിത രാജ്യങ്ങളുടെ കാർബൺ ഉദ് വമനത്തിന് ഇരകളാക്കപ്പെടുന്ന വികസ്വര – അവികസിത രാജ്യങ്ങളുടെ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഗ്ലാസ്ഗോ ഉച്ചകോടിയിൽ എന്തു തീരുമാനമുണ്ടാകും എന്നത് ദക്ഷിണ ഗോളാർദ്ധ രാജ്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
# Clean Development Mechanism (CDM) ൽ നിന്നും Sustainable Development Mechanism (SDM) ലേക്കുള്ളUNFCC ചുവടുമാറ്റം നിലപാട് പരമായ എന്ത് മാറ്റങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് ഗ്ലാസ്ഗോ ഉച്ചകോടിയുടെ വിജയത്തെ വിലയിരുത്തുന്നതിൽ പ്രധാനമാകും.
# വികസിത രാജ്യങ്ങളുടെ 'ചരിത്രപരമായ ഉദ് വമന (historical emissions) ത്തെ സംബന്ധിച്ചും അതിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണമെന്നും ഉള്ള ആവശ്യം കൂടുതലായി ഉയർത്തപ്പെടുന്നുവെന്നതാണ് ഗ്ലാസ് ഗോ ഉച്ചകോടിയിലെത്തുമ്പോഴേക്കും സംഭവിച്ച പ്രധാന മാറ്റം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *