സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കണം

ജില്ലയിലെ ടെന്റ് ക്യാമ്പിങ്ങ് ഉൾപ്പെടെയുള്ള സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും, വിനോദ സഞ്ചാര വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിനോദ സഞ്ചാര വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി. മാനദണ്ഡങ്ങളെക്കുറിച്ച് അറിയുന്നതിനും, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുമായി keralaadventure.org/online-registration/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഫോൺ: 9446072134, 04936 202134.



Leave a Reply