May 17, 2024

കോവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും വരും

0
Img 20220127 130821.jpg
തിരുവനന്തപുരം:
 സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സമൂഹ അടുക്കളകളുടെ പ്രവർത്തനം വീണ്ടും തുടങ്ങാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തു.
 ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും 
തീരുമാനമായി.
 കോവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വളരെ വേഗം വർധിച്ചുവെന്നും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇത് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.
മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുതെന്നും ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
പഞ്ചായത്ത്, വാർഡ് തലങ്ങളിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി മൂന്നാം തരംഗത്തെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജാഗ്രത തുടരുമ്പോഴും ആശങ്കകളുടെ കാർമേഘങ്ങൾ 
ഒഴിയുന്നില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *