May 17, 2024

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ കോടികൾ വിലയുള്ള വന ഭൂമി വിട്ടു കൊടുക്കുന്നു

0
Img 20220127 153023.jpg
 കൽപ്പറ്റ :  200 കോടിയിൽ അധികം രൂപാ മാർക്കറ്റ് വിലയുള്ളതും കൽപ്പറ്റ നഗരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നതും കഴിഞ്ഞ അരനൂറ്റാണ്ടായി നിബിഢ വനമായി സംരക്ഷിച്ചു വരുന്നതുമായ 18.250 ഹെക്ടർ ഭൂമി സ്വകാര്യ കമ്പനിക്ക് അടിയറ വെക്കാൻ വനം വകുപ്പ്  തീരുമാനമായി.  സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റയിഞ്ച് ഓഫീസർ ഉന്നത വനം ഉദ്യോഗസ്ഥരുടെ ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങി മഹസ്സർ തയ്യാറാക്കി ഡി.എഫ്.ഒ. ക്ക് നൽകിക്കഴിഞ്ഞു.     
  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ മാറി മാറി വന്ന ഡി.എഫ്. ഓ മാർ വൻ സമ്മർദ്ദമുണ്ടായിട്ടും വനഭൂമി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
 ഭൂമിയിൽ യാതൊരു നിയമാനുസൃത അവകാശവുമില്ലാത്ത കൽപ്പറ്റ എൻസ്റ്റൺ ടി എസ്റ്റേറ്റ് ലിമിറ്റഡിനാണ് ഭൂമി വിട്ടു കൊടുക്കുന്നത്.
 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ്  
ഉടമയിലുണ്ടായിരുന്ന എല്ലാ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സർക്കാറിനാണെന്നുമുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലനിൽക്കുകയും അത്തരം ഭൂമികൾ വീണ്ടെടുക്കാൻ കേരള സർക്കാർ സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 
വയനാട് ജില്ലാ കലക്ടർ ബ്രിട്ടീഷ് ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എസ്റ്റേറ്റാണെന്ന് റിപ്പോർട്ട് ചെയ്തതിൽ എൻസ്റ്റൺ എസ്റ്റേറ്റും ചെമ്പ്രാ പീക്ക് എസ്റ്ററ്റും ഉൾപ്പെടുന്നു.
 ഇവർക്കെതിരായ നിയമ നടപടികൾ പുരരാഗമിക്കെ തന്നെയാണ്  വനം വകുപ്പ് ഭൂമി കൈമാറുന്നത്.
 നിലവിലുള്ള സകല നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു.
         
 1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈമെന്റ് ആക്ടനുസരിച്ച് കേരള സർക്കാർ നോട്ടിഫൈ ചെയ്ത് ചെമ്പ്രാ പീക്ക് എസ്റ്റേറ്റ് ലിമിറ്റഡ് – ബാങ്കളൂരിൽ നിന്നും ഏറ്റെടുത്ത  724 . 25 ഹെക്ടർ ഭൂമിയിൽ ഉൾപ്പെട്ടതാണ് കൽപ്പറ്റ വില്ലേജിലെ റിസർവ്വെ 396,397 നമ്പറിൽ പെട്ട 18.250 ഹെക്ടർ ഭൂമി .
 ഏറ്റെടുക്കലിനെതിരെ  ചേമ്പ്രാപീക്ക് എസ്റ്റേറ്റ് ലിമിറ്റഡ് ഫോറസ്റ്റ് ട്രിബൂണലിൽ ഒ. എ . ഹർജി ഫയൽ ചെയ്യുകയും അത് തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. 
ഹൈക്കോടതി വീണ്ടും കേസ്സ് പരിഗണിക്കാൻ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് 18 .250  ഭൂമി ഉടമകൾക്കു വിട്ടുകൊടുത്തു.    
   
   ഇതിനിടയിൽ ചേമ്പ്രാ  എസ്റ്റേറ്റുടമകൾ സർക്കാർ ഏറ്റെടുത്ത ഭൂമി ഒഴികെയുള്ള 805.02 ഹെക്ടർ ചായത്തോട്ടം 1978 ൽ എൽസ്റ്റൺ ടി എസ്റ്റേറ്റ് ആന്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കൈമാറിയിരുന്നു.
 എങ്കിലും ട്രിബ്യൂണലിലും ഹൈക്കോടതിയിലും പരാതിക്കാരൻ ചേമ്പ്രാ എസ്റ്റേറ്റായിരുന്നു.
 ഹൈക്കോടതി നിർദ്ദേശകാരം ട്രിബ്യൂണൽ പുനർ പരിഗണന നടത്തിയപ്പോൾ എൽസ്റ്റൻ ടീ  എസ്റ്റേറ്റ് ആന്റ് ഇൻഡസ്ട്രീസിനെ സപ്ലിമെന്ററി അപ്പലന്റ് ആയി പരിഗണിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് എൻസ്ടൺ ടീ എസ്റ്റേറ്റ് ആന്റ് ഇൻഡസ്ട്രീസ് , എൻസ്റ്റൺ ടി. എസ്റ്റേറ്റ് ലിമിറ്റഡ് ആയി രൂപാന്തരപ്പെട്ടു.       
 ഇതിനിടയിൽ പ്രസ്തുത 18.250 ഹെക്ടർ ഭൂമി 1981 മെയ് മാസം 2- തീയതിയിലെ GO (RT) 109/ 81 ഉത്തരവ് പ്രകാരം കൽപ്പറ്റ കോഫി ഗവേഷണ കേന്ദ്രത്തിന് സർക്കാർ വിട്ടു കൊടുത്തെങ്കിലും ഭൂമി കൈമാറിയില്ല. 
ഈ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തിട്ടില്ല.  ഫോസ്റ്റ്ട് ട്രിബ്യൂണൽ  ഗവർമെന്റ് പ്ളീഡർ , വെസ്റ്റഡ് ഫോറസ്റ്റ് കസ്റ്റോഡിയൻ എന്നിവർ നിയമാനുസൃത  ഉടമയ്ക്ക് ഭൂമി വിട്ടു കൊടുക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് ചേമ്പ്രാ പീക്ക് എസ്റ്റേറ്റ് ലിമിറ്റഡിനോടും എൽസ്റ്റൺ ടി എസ്റ്റേറ്റ് ലിമിറ്റഡിനോടും പലയാവർത്തി അവരുടെ അവകാശം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും 1971 മെയ് 25 ന് മുൻപ് കൈവശമുള്ളതും അവകാശം തെളിയിക്കുന്നതുമായ രേഖകൾ ഹാജരാക്കാൻ അവർക്ക് കഴിയാത്തതിനാൽ കൈമാറ്റം നടന്നില്ല.
 ഇതിനിടെ വനം പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന പത്ത് വാള്യം ഫയലുകൾ നഷ്ടപ്പെട്ടു.
 ഉന്നതരുടെ ഒത്താശയോടെയുള്ള ഒത്തുകളിയുടെ ഭാഗമായി ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ട ഈ ഫയലുകൾ ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
ഫയലുകൾ സംബന്ധിച്ച് യാതൊരു അന്വേഷണവും ഇതെ വരെ നടന്നിട്ടില്ല. ഭൂമി വിട്ടു നൽകാത്തതിനെ തുടർന്ന് എൽസ്റ്റൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് കേരള ഹൈക്കോടതിയിൽ കോടതി അലക്ഷ്യക്കേസ്സ് ഫയൽ ചെയ്തിരുന്നു. ഇതിനെതിരെ വളരെ പ്രയാസപ്പെട്ട് അന്നത്തെ ഡി.എഫ്. ഓ മാർ കിട്ടാവുന്ന ഫയലുകൾ സംഘടിപ്പിച്ച് എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചതിനെ തുടർന്ന് തങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ബോധ്യപ്പെട്ട്
 കേസ്സ് പിൻവലിക്കുകയാണുണ്ടായത്. 
പ്രസ്തുത ഡി.എഫ് ഓ. സ്ഥലം മാറുന്നതു വരെ പിന്നീട് അനക്കമുണ്ടായില്ല.   1971 ലെ  കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈമെന്റ് ആക്ട് ഭൂമിവിട്ടു കൊടുകൊടുക്കുന്നത് സംബന്ധിച്ച് നൃത്യമായ ചട്ടം നിലവിലുണ്ട്. 
ഫോറസ്റ്റ് ട്രിബ്യൂണലിലെ ഒ.എ. കേസ്സ് ഫയൽ ചെയ്ത പരാതിക്കാരനുമാത്രമെ കൈമാറാൻ പാടുള്ളുവെന്ന് സ്തുത ചട്ടം കണിശമായി നിർദ്ദേശിച്ചിട്ടുണ്ട്.
  വനം വകുപ്പിന്റെ ഉന്നത സ്ഥാനത്തു
ള്ളവർ തൊട്ട് താഴെത്തട്ടിലുള്ളവർ വരെ പങ്കാളികളായ വൻ അഴിമതിയാണ് ഇപ്പോൾ അരങ്ങേറിയിട്ടുള്ളത്. വളരെ ഗൂഢവും ചടുലവുമായ നീക്കത്തിലൂടെ മിന്നൽ വേഗത്തിലാണ് ഭൂമി കൈമാറ്റ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് സാഹചര്യം മുതലെടുത്താണ് എല്ലാം അരങ്ങേറുന്നത്‌   .
  വനഭൂമി സ്വകാര്യ തോട്ടമുടമക്ക് കൈമാറിയാൽ ശക്തമായി ചെറുക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി സൌത്ത് വയനാട് ഡി.എഫ് ഒ, ഫോറസ്റ്റ് കസ്റ്റോഡിയൻ, പി.സി സിഫ്, ഗവ: സെക്രട്ടറി എന്നിവരെ അറിയിച്ചിട്ടുണ്ട്. 
      
എൻ. ബാദുഷ.  തോമസ്സ് അമ്പലവയൽ 
ബഷീർ ആനന്ദ് ജോൺ
എന്നിവർ 
പത്ര സമ്മേളനത്തിൽ 
പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *