May 19, 2024

ദേശീയ പഞ്ചഗുസ്തിയിൽ സ്വർണ തിളക്കവുമായി സ്റ്റീവ് തോമസ് പുൽപ്പള്ളി

0
Img 20220610 095411.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി.
പുൽപ്പള്ളി : പുൽപ്പള്ളി, ചൈന്ത പ്ലാമൂട്ടിൽ സ്റ്റീവ് തോമസ് (19) പഞ്ച ഗുസ്തിയിൽ മൂന്ന് സ്വർണ മെഡൽ നേടി വിജയ കിരീടം കരസ്ഥമാക്കിയിരിക്കുന്നു .
ഹൈദരാബാദ് ഗച്ചി ബോളി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 44 മത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇടത്-വലത് സീനിയർ വിഭാഗത്തിൽ മൂന്ന് സ്വർണമെഡൽ നേടിയാണ് സ്റ്റീഫൻ വിജയം നേടിരിക്കുന്നത്.
പഞ്ചഗുസ്തിയിൽ നിരവധി തവണ ദേശീയ താരമായ നവീൻ പോൾ കാഞ്ഞൂക്കാരനാണ് സ്റ്റീവ് ന്റെ കോച്ച്. വേൾഫ് പാക്ക് ആം വെറെസ്സ്റ്റിലിങ് എന്ന ടീമിൽ 3- വർഷമായി നവീന്റെ കീഴിൽ പരിശീലനം നേടി വരുന്ന സ്റ്റീവ് , 2021- ൽ ഛത്തീസ്‌ഘഡിൽ വെച്ച് നടന്ന നാഷണൽ പഞ്ചഗുസ്തി ജൂനിയർ വിഭാഗത്തിൽ 2- സെക്കന്റ്‌ നേടുകയുണ്ടായി.
പുൽപ്പള്ളി പ്ലാമൂട്ടിൽ പരേതനായ പി. ജെ തോമസ് ( ഡിഫൻസ് സർവീസ് സ്റ്റാഫ്‌ കോളേജ് വെല്ലിങ്ങ്ടൺ ഊട്ടി )- ബീനാ ദാമ്പതികളുടെ മകനായ സ്റ്റീൽ പഴശ്ശി രാജാ കോളേജ് ബി. എ ഹിസ്റ്ററി അവസാന വർഷ വിദ്യാർത്ഥിയാണ്.
മാർട്ടിൻ തോമസാണ് സഹോദരൻ.
സ്റ്റീവിന്റെ ഈ വിജയം വയനാട് ജില്ലയുടെ ചരിത്ര നേട്ടങ്ങളിലൊരു പൊൻതൂവൽ കൂടിയാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *