May 1, 2024

പി.വാസുവിനെതിരായ സി.പി.എം നടപടി: അണികൾക്കിടയിലും ലോക്കൽ കമ്മറ്റികളിലും വൻ പ്രതിഷേധം

0

പി.വാസുവിനെതിരായ സി.പി.എം നടപടി:

അണികൾക്കിടയിലും ലോക്കൽ കമ്മറ്റികളിലും വൻ പ്രതിഷേധം

.
മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  സി.പി.എം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു. നേതാവുമായ പി.വാസുവിനെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കുന്നതിന് ലോക്കൽ റിപ്പോർട്ടിംഗ് തുടങ്ങി. ശനിയാഴ്ച മുതൽ സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ കൂടി പങ്കെടുത്താണ് നടപടി അണികളെ ബോധ്യപ്പെടുത്താൻ വിശദീകരണം തുടങ്ങിയത്. പി.വാസുവിനെ  കഴിഞ്ഞയാഴ്ച പാർട്ടി മെമ്പർഷിപ്പിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇതുവരെ പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നടപടി സ്വീകരിച്ച് കൊണ്ട്  തനിക്ക്  ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ലന്നും, കിട്ടിയാൽ അപ്പീൽ നൽകുമെന്നും പാർട്ടിയിലും നേതൃത്വത്തിലും തനിക്ക് പൂർണ്ണ വിശ്വാസമാണന്ന് വാസുവും പറയുന്നതിനിടെയാണ് ലോക്കൽ റിപ്പോർട്ടിംഗ് തുടങ്ങിയിട്ടുള്ളത്. 
ബാങ്കിൽ ജീവനക്കാരനായ അനിലിന്റെ സാമ്പതിക ഇടപാടുകൾ സംബന്ധിച്ച വിഷയങ്ങൾ  പാർട്ടി മേൽ ഘടകങ്ങളെ ബോധിപ്പിക്കുന്നതിൽ  ജാഗ്രത ക്കുറവ് ഉണ്ടായി എന്നതുമാത്രമാണ് അന്വോഷണ കമ്മീൻ ആകെ കണ്ടെത്തിയ കുറ്റം, 
ഇതു തന്നെയാണ് ലോക്കൽ കമ്മറ്റികളിൽ cpim നേതൃത്വം വിശദീകരിച്ചത് ഇതിന്റെ പേരിൽ മാത്രമാണ് ഈ കടുത്ത നടപടി . എന്നാൽ അനിൽ കുമാറിന്റെ മരണത്തിന് കാരണമാകുന്ന തരത്തിൽ ഉള്ള ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത പി.വാസുവിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്  വിഭാഗീയതയുടെ പേരിൽ മാത്രമാണെന്ന്  അണികൾക്കിടയിൽ ആരോപണമുയർന്നിട്ടുണ്ട്.  2018 ഡിസംബർ ഒന്നിനാണ് അനൂട്ടി എന്ന അനിൽ കുമാർ ആത്മഹത്യ ചെയ്തത്. 
അഞ്ച് വർഷം മാത്രം ബാങ്ക് പ്രസിഡണ്ടായിരുന്ന പി.വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നഷ്ടത്തിലായിരുന്ന ബാങ്കിനെ വളരെ നല്ല രീതിയിൽ എത്തിക്കാൻ ഈ ചുരിങ്ങിയ സമയത്തിനുള്ളിൽ സാധിച്ചിട്ടുണ്ടെന്നാണ് പെതുവെയുള്ള സംസാരം ഈ കാര്യങ്ങൾ രേഖകളുടെ അടിസ്ഥ്നത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ് തോട്ടം തൊഴിലാളികളെയും മറ്റും സംഘടിപ്പിച്ച് ഭൂരിഭാഗ കോൺഗ്രസ്സ് മേഖലയായ തവിഞ്ഞാലിൽ മൂന്ന് പതിറ്റാണ്ടുകളോളം അവരുടെ അവകാശങ്ങൾക്ക് വേണ്ടി സി.ഐ.ടി.യു. നേതൃത്തിലൂടെയും, പാർട്ടി നേതൃത്തത്തിലുടെയും രാപകൽ  പോരാട്ടം നടത്തുകയും   തവിഞ്ഞാലിൽ പാർട്ടി ശക്തിപ്പെടുത്താൻ  ഒരു ആയുസിന്റെ നല്ല കാലം മുഴുവൻ പാർട്ടിക്ക് വേണ്ടി  മാത്രം പ്രവർത്തിച്ച  നേതാവിനെതിരെ  ഈ ഒരു കുറ്റത്തിന് മാത്രം ഇത്തരം കടുത്ത നടപടിക്ക് വിധേയമാക്കിയാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നാണ്‌ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പറയുന്നത്. 1985 മുതൽ സി.പി.എം.മാനന്തവാടി ഏരിയാ കമ്മിറ്റി അംഗമാണ് പി.വാസു . ലോക്കൽ കമ്മിറ്റികളിലെ റിപ്പോർട്ടിംഗ് കഴിഞ്ഞാൽ ബ്രാഞ്ച് കമ്മിറ്റികളിലും റിപ്പോർട്ടിംഗ് ഉണ്ടാകും.  പുറത്താക്കൽ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ വാസുവിന് മേൽ കമ്മറ്റികളിൽ അപ്പീൽ പോവാവുന്നതാണ് . ഇപ്പാഴത്തെ നടപടി ഏതാനും ആളുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നാണ്  അണികൾക്കിടയിലെ സംസാരം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *