May 2, 2024

ലോക പ്രമേഹ ദിന ജില്ലാതല പരിപാടി കൽപ്പറ്റയിൽ സംഘടിപ്പിച്ചു

0
Img 20191114 Wa0315.jpg
 .
ലോക പ്രമേഹ ദിന ജില്ലാതല പരിപാടി കൽപ്പറ്റ എം . സി ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ ഡോ . അദീല അബ്ദുള്ള ഐ എ എസ് ഉദ്ഘാടനം ചെയ്തു . കുടുംബവും പ്രമേഹവും എന്ന പ്രമേയമുയർത്തി പ്രമേഹ രോഗനിയന്ത്രണത്തിൽ കുടുംബത്തിൻ്റെ പങ്കിനെക്കുറിച്ചും , സാമ്പത്തിക , ശാരീരിക , സാമൂഹിക മേഖലകളിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസി (ആരോഗ്യം ) ൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ലോക പ്രമേഹ ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു .     . ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ . ദേവകി അദ്ധ്യക്ഷത വഹിച്ചു .  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . ആർ . രേണുക മുഖ്യപ്രഭാഷണം നടത്തി . ഡെപ്യൂട്ടി ഡി എം ഒ ഡോ . പ്രിയ സേനൻ ദിനാചരണ സന്ദേശം നൽകി . ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ . ബി . അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ . അജിത , കൗൺസിലർ വിനോദ് കുമാർ , ടെക്നിക്കൽ അസിസ്റ്റൻറ് സി . സി . ബാലൻ  , ജില്ലാ ലാബ് ടെക്നീഷ്യൻ ജെ . ബാബു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
ഇതോടനുബന്ധിച്ച് കൽപ്പറ്റ മുൻസിപ്പൽ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് എം . സി ഓഡിറ്റോറിയത്തിൽ സമാപിച്ച കൂട്ട നടത്തം കൽപ്പറ്റ ഡി വൈ എസ് പി ടി . പി . ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു . തുടർന്ന് എം . സി ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ പ്രമേഹവും ശാസ്ത്രീയ ചികിത്സയും എന്ന വിഷയത്തിൽ കൽപ്പറ്റ വഴികാട്ടി മെഡിക്കൽ ഓഫീസർ ഡോ . നന്ദു മുരളിയും പ്രമേഹനിയന്ത്രണവും ഭക്ഷണവും എന്ന വിഷയത്തിൽ കൽപ്പറ്റ വഴികാട്ടിയിലെ ഡയറ്റീഷ്യൻ ഷാക്കിറ സുമയ്യ , പ്രമേഹം നിയന്ത്രിക്കാം വ്യായാമത്തിലൂടെ എന്ന വിഷയത്തിൽ പുൽപ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പിസ്റ്റ് രാധിക എന്നവർ ക്ലാസുകൾ കൈകാര്യം ചെയ്തു .
ശാരീരിക അവശതകൾ അനുഭവിക്കുന്നവർ അംഗങ്ങളായ കലാ സംഘത്തിൻ്റെ കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു .
കൽപ്പറ്റ വഴികാട്ടിയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗനിർണ്ണയ ക്ലാസ് , ആരോഗ്യ ബോധവൽക്കരണ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു . പ്രമേഹബാധിതർ , അവരുടെ കുടുംബാഗങ്ങൾ , പൊതുജനങ്ങൾ , കൽപ്പറ്റ ഫാത്തിമ നഴ്സിംഗ് സ്കൂൾ ,പനമരം നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിലെ നഴ്സിംഗ് വിദ്യാർത്ഥികൾ , മുണ്ടേരി ജി എച്ച് എസ്സ് എസ്സ് , കൽപ്പറ്റ ഐ . ടി .ഐ , കൽപ്പറ്റ എൻ എം എസ് എം കോളേജ് എന്നീ സ്ഥാപനങ്ങളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് , മുണ്ടേരി ജി വി എച്ച് എന് എസിലെ ഗൈഡ്സ് , ആശാ പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ , പൊതുപ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .
പൊതു പരിപാടിക്ക് ജില്ലാ മാസ് മീഡിയ ഓഫീസർ കെ . ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബി . ടി . ജാഫർ നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *