April 27, 2024

മിനിസ്റ്റേഴ്‌സ് ട്രോഫി: അവസാന റൗണ്ടില്‍ മൂന്നു വിദ്യാലയങ്ങള്‍

0


ജില്ലയിലെ മികച്ച നിലവാരത്തിലും മാനദണ്ഡങ്ങളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന വിദ്യാലയത്തിന് മിനിസ്റ്റേഴ്‌സ് ട്രോഫി നല്‍കുന്നു. മൂന്നു വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുമായി ഒന്നു വീതം വിദ്യാലയങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ അവസാന റൗണ്ടില്‍ എത്തി. സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലെ ബിനാച്ചി ഗവ. ഹൈസ്‌കൂള്‍, വൈത്തിരി ഉപജില്ലയിലെ അച്ചൂരാനം ജി.എല്‍.പി സ്‌കൂള്‍, മാനന്തവാടി ഉപജില്ലയിലെ പാല്‍വെളിച്ചം ജി.എല്‍.പി സ്‌കൂള്‍ എന്നിവയാണ് അവസാന റൗണ്ടില്‍ എത്തിയത്. ഈ വിദ്യാലയങ്ങളില്‍ നിന്നും ഏറ്റവും മികച്ച സ്ഥാപനത്തിന് റിപ്പബ്‌ളിക് ദിനത്തില്‍ ട്രോഫി സമ്മാനിക്കും. എം.പിയും ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും അടങ്ങിയ സമിതിയാണ് മികച്ച ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന വിദ്യാലയത്തിനെ  തെരഞ്ഞെടുക്കുക. വൃത്തിയുള്ള പരിസരം, സ്വന്തമായി മികച്ച രീതിയിലുള്ള പച്ചക്കറി തോട്ടം, പാചകപ്പുരയുടെയും ഭക്ഷണം പാചകം ചെയ്യുന്ന ആളുടെയും ശുചിത്വം തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ്  മിനിസ്റ്റേഴ്‌സ് ട്രോഫിയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്നും മികച്ച രണ്ടു വിദ്യാലയങ്ങളെ വീതം പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുത്തിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *