May 4, 2024

യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ചക്രസ്തംഭന സമരം നടത്തി

0
Img 20200316 Wa0223.jpg
കൽപ്പറ്റ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ വിലകുറവിന്റെ ആനുകൂല്യം സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമാക്കാതെ നികുതി വർദ്ധ നവിലൂടെ സാമ്പത്തിക ലാഭം കൊയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ  നിയോജക മണ്ഡലം കമ്മിറ്റി ചക്ര സ്തംഭന സമരം നടത്തി കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്നതിനാൽ ബൈക്ക് റാലി ആയാണ് പ്രതിഷേധം സംഘടിപ്പിച്ചത്  റാലി ആയി എത്തിയ പ്രവർത്തകർ അനന്തവീര തിയേറ്റർ പരിസരത്ത് 5 മിനിറ്റ് സമയം ആംമ്പുലൻസ് ഒഴികെ ഉള്ള വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.. വയനാട് ജില്ലാ കലക്ട്രേറ്റിൻ്റെ പരിസരത്ത് നിന്നും ആരംഭിച്ചു പുതിയ സ്റ്റാൻഡ് ചുറ്റി, മാതൃകാപരമായ് 5 മിനിറ്റ് നേരത്തേക്ക് കൽപ്പറ്റ നഗരത്തിൽ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹ നയങ്ങളും വർധിപ്പിച്ച ഇന്ധന വില ചൂണ്ടിക്കാട്ടി ടൗണിൽ പാംലെറ്റുകളും മറ്റും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി ,യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ഷംസാദ് മരക്കാർ , റെനീഷ് പി പി അറസ്റ്റിൻ പുൽപ്പള്ളി, ജിജോ പൊടിമറ്റത്തിൽ, സാലി റാട്ടക്കൊല്ലി, അരുൺദേവ്, സജീവൻ, രോഹിത് ബോദി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *