May 4, 2024

പട്ടിക വര്‍ഗ്ഗ മേഖലയില്‍ ആരോഗ്യ രംഗത്ത് കരുതലുമായ് കുടുംബശ്രീ ടെലി മെഡിസിന്‍

0
Screenshot 2020 03 16 20 38 58 141 Com.microsoft.office.word .png
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കുരങ്ങ് പനിയുടെ പശ്ചാത്തലത്തിലും കൊറോണ വ്യാധി പടര്‍ന്ന് പിടിക്കുന്നതിന്‍റേയും അടിസ്ഥാനത്തില്‍ കുടുംബശ്രീ ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ നൂല്‍പ്പുഴ മണിമുണ്ട കോളനിയിലെ ആളുകള്‍ക്ക് ബോധവല്‍ക്കരണം നടത്തി. കാടിനുള്ളിലേക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപെടല്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് കുടുംബശ്രീ ഈ പദ്ധതി ആരംഭിക്കുന്നത്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രവുമായി ചേര്‍ന്നു കൊണ്ട് സിഫോര്‍എസ് എന്ന സംഘടനയുടെ സഹകരണത്തോടെ ലാന്‍റ് ഡിസ്റ്റന്‍സ് വയര്‍ലസ് കണക്റ്റിവിറ്റി ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നൂല്‍പ്പുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു കെ ക്ലാസ് എടുത്തു. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഊരിലെ രോഗികള്‍ക്ക് ടി ബി, പോഷകാഹാര ബോധവല്‍ക്കരണം, ലഹരി ഉപയോഗം തടയല്‍, പകര്‍ച്ചാ വ്യാധികള്‍ എന്നിവയില്‍ ബോധവല്‍ക്കരണം തുടങ്ങിയവയും ലക്ഷ്യം വെയ്ക്കുന്നുണ്ട്. 
ഡോക്ടറുടെ സേവനത്തിലൂടെ ഊരിലെ ഒരു വ്യക്തിക്ക് പരിശീലനം നല്‍കി മെഡിസിന്‍ ഉള്‍പ്പെടെ നല്‍കാനും അത് വഴി രാത്രി കാലങ്ങളിലും അടിയന്തിര സന്ദര്‍ഭങ്ങളിലും ഇടപെടാന്‍ കഴിയുമെന്നും കുടുംബശ്രീ പ്രതീക്ഷ വെയ്ക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം അറിയിക്കാനും പദ്ധതിയിടുന്നുണ്ട്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രവുമായാണ് നിലവില്‍ സാങ്കേതിക വിദ്യ ഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത, ഡോ. കെ ജിതേന്ദ്രനാഥ്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: താഹിര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *