May 7, 2024

ആളൊഴിഞ്ഞ് വള്ളിയൂർകാവും കൊടിയേറ്റും: ചരിത്രമാവും ആറാട്ടുമഹോൽസവം.

0
Img 20200320 Wa0216.jpg
സി.വി. ഷിബു.

.മാനന്തവാടി : വിശ്വാസവും  ചരിത്രവും  ഐതിഹ്യങ്ങളും  പാരമ്പര്യവും കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളിയൂർക്കാവിൽ  ഇത്തവണ ആളൊഴിഞ്ഞ നിലയിലായിരുന്നു  ചടങ്ങുകൾ  .സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം ദിനമാണ്  വള്ളിയൂർക്കാവിൽ കൊടിയേറ്റ് . ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഇല്ലാതെ ഉത്സവം നടത്താൻ ക്ഷേത്ര ഭരണസമിതിയും  ഉത്സവാഘോഷ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ  ചേർന്ന  യോഗത്തിൽ വച്ചാണ്  ഉത്സവം ചടങ്ങുകളിൽ നടത്താൻ തീരുമാനം ആയിരുന്നു. നൂറ്റാണ്ടുകളുടെ  ചരിത്രമുള്ള ഉള്ള വള്ളിയൂർക്കാവിൽ ഇതാദ്യമായാണ്  ജനപങ്കാളിത്തം ഇല്ലാതെ ഉത്സവം നടക്കുന്നത്.വയനാടിൻറെ  ദേശീയോത്സവം എന്നറിയപ്പെടുന്ന വള്ളിയൂർക്കാവ് ഉത്സവം കേരളത്തിലെ ആദിവാസികളുടെ ഏറ്റവും വലിയ ഉത്സവം കൂടിയാണ്.പ്രത്യേകിച്ച് പണിയ സമുദായത്തിന്റെ  . വയനാട് ജില്ലയിലെ ഓരോ  ആളും ഉത്സവത്തിലെ 14 ദിവസത്തിൽ ഏതെങ്കിലുമൊരു ദിവസം വള്ളിയൂർക്കാവിൽ എത്തും. എന്നാൽ ഇത്തവണ അതുണ്ടായില്ല. കൊവിഡ് 19  വൈറസ് പടരുന്നത് തടയുന്നതിന് മുൻകരുതലിന്റെ  ഭാഗമായാണ് ആരാധനാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ തീരുമാനമായത് .വള്ളിയൂർക്കാവിൽ ആൾക്കൂട്ടം ഇല്ലാതെ ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താൻ തീരുമാനിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു.ആദിവാസി മൂപ്പൻ രാഘവന്റെ  നേതൃത്വത്തിൽ ഉള്ളവരാണ്  പാരമ്പര്യരീതിയിൽ നീളംകൂടിയ മുള വെട്ടി കൊണ്ടുവന്നത്  താഴെ കാവിൽ മൂന്ന് ഇടങ്ങളിലായി കൊടിയേറ്റ് നടത്തിയത്. .ക്ഷേത്രം ഭരണസമിതി അംഗങ്ങളും ഉത്സവാഘോഷ കമ്മിറ്റിയുടെ ചില ഭാരവാഹികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വൻ ജനപങ്കാളിത്തത്തിന്റെ  കാര്യത്തിൽ ഇത്രയും കാലം ചരിത്രംകുറിച്ച വള്ളിയൂർക്കാവ് ഇത്തവണ മറ്റൊരർത്ഥത്തിൽ ചരിത്രത്തിൽ ഇടം നേടും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *