May 8, 2024

രണ്ട് തവണ പ്ലാസ്മ തെറാപ്പി നൽകി കോവിഡ് നെഗറ്റീവായ യുവാവ് ആന്തരിക രക്ത സ്രാവത്തിൽ മരിച്ചു.

0
സി.വി. ഷിബു.
മാനന്തവാടി: രണ്ട് തവണ പ്ലാസ്മ തെറാപ്പി നൽകി കോവിഡ് നെഗറ്റീവായ യുവാവ് ആന്തരിക രക്ത സ്രാവത്തിൽ മരിച്ചു.
ജൂലൈ 21 മുതൽ  കൊവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന വയനാട്  പേര്യ  സ്വദേശിയായ ഓട്ടോ ഡ്രൈവർ തുണ്ടത്തിൽ റെജി (46) ആണ് മരിച്ചത്. 
കൊവിഡ് രോഗവ്യാപനം തുടങ്ങിയതിനുശേഷം വയനാട് ജില്ലയിലെ രണ്ടാമത്തെ മരണം ആണിത് .
തുണ്ടത്തിൽ 
സേവ്യറിൻ്റെയും പരേതയായ  ചിന്നമ്മയുടെയും മകനാണ് റെജി.
 രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 21 ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 
 25 ന് ആണ് കോഴിക്കോട്   മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
30 – ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി .
അദ്ദേഹത്തിനൊപ്പം  കോവിഡ് പോസിറ്റീവായ ഭാര്യക്കും മക്കൾക്കും രോഗം ഭേദമായിരുന്നു.
 . ശനിയാഴ്ച രാത്രിയിൽ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്ന് അധികൃതർ പറഞ്ഞു.
 ഭാര്യ: ജിഷ. ബെൻസൻ, ബെനീറ്റ. 
വയനാട്ടിൽ ആകെ 670 പേർ  കോവിഡ്  ബാധിച്ചു. ഇവരിൽ 350 പേർ ഇപ്പോഴും ചികിത്സയിലാണ്. വലിയ ക്ലസ്റ്റർ ആയി വാളാട് ഉൾപ്പെട്ട തവിഞ്ഞാൽ പഞ്ചായത്തിലാണ് റെജിയുടെ വീട് ഉൾപ്പെട്ട പേര്യ പ്രദേശം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *