October 1, 2026

ബത്തേരി ഗവ: കോളേജ് വീണ്ടും വിവാദത്തിൽ: മുഖ്യമന്ത്രിയെ കാണുമെന്ന് എം.എൽ.എ.

0
IMG-20200819-WA0170.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരിയിൽ ഗവൺമെൻറ് കോളേജ് പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ആണ് വീണ്ടും സജീവമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജ് ആരംഭിക്കാത്തതിന് കാരണം എംഎൽഎയുടെ അലംഭാവമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെയാണ് എംഎൽഎ തന്നെ ഇന്ന് രംഗത്തെത്തിയത്. 2019 മുതൽ കോളേജ് യാഥാർഥ്യമാക്കാൻ എംഎൽഎ എന്ന നിലയിൽ പ്രവർത്തിച്ചു വരികയാണ്. കോളേജ് ആരംഭിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പുർത്തിയാക്കി സർക്കാറിന് സമർപ്പിച്ചു കഴിഞ്ഞു. ക്ലാസ്സുകൾ ആരംഭിക്കാൻ താൽക്കാലികമായി കോളേജ് കെട്ടിടം കണ്ടെത്തിക്കഴിഞ്ഞിട്ടും സർക്കാർ കോളജിന് അനുമതി നൽകാത്തതാണ് കോളേജ് ആരംഭിക്കുന്നതിന് നിലവിലുള്ള തടസ്സം. ഇത് നീക്കുന്നതിനായി ഈ മാസം 24 ന് മുഖ്യമന്ത്രിയെയും, ധനകാര്യ മന്ത്രിയെയും  നേരിൽ കാണുമെന്നു ഐ.സി ബാലകൃഷ്ണൻ  എംഎൽഎ പറഞ്ഞു. കോളേജുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹംപറഞ്ഞു. കഴിഞ്ഞ 9 വർഷമായി സുൽത്താൻ ബത്തേരിയുടെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചുവരുന്നത് ഇനിയും അത് തുടരുമെന്നും തെറ്റായ ആരോപണങ്ങൾ പൊതു ജനം തള്ളിക്കളയും എന്നും അദ്ദേഹം കുട്ടി ചേർത്തു.
             ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *