May 19, 2024

സമ്പൂർണ്ണ തരിശുരഹിത പദ്ധതി ; ഗ്രാമങ്ങൾ പച്ചപ്പണിയുന്നു

0
ഹരിതകേരളം മിഷൻ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന തരിശു രഹിത ഗ്രാമം പദ്ധതി ലക്ഷ്യ  പ്രാപ്തിയിലേക്ക്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  വർഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുന്ന നടപടികളാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. ഹരിതകേരളം മിഷൻ  ജില്ലയിൽ 4 ബ്ലോക്ക്കളിലായി
സമ്പൂർണ്ണ തരിശു രഹിത ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് വെങ്ങപ്പള്ളി,  എടവക ,പൂതാടി, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ്.  എടവക, പൂതാടി എന്നീ ഗ്രാമ പഞ്ചായത്തുകളെ ഇതിനോടകം സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പൂതാടി ഗ്രാമപഞ്ചായത്തിൽ തരിശായിക്കിടക്കുന്നതും കൃഷിയോഗ്യമായതുമായ 7 .5 ഏക്കർ  കരഭൂമിയിലും , 80 ഏക്കർ വയലിലും കൃഷി ആരംഭിച്ചു . എടവക ഗ്രാമ പഞ്ചായത്തിൽ തരിശായിക്കിടന്നിരുന്ന 126 ഏക്കർ കരഭൂമിയിലും ,37 ഏക്കർ വയലിലും കൃഷി ആരംഭിച്ചു. കരഭൂമിയിൽ കിഴങ്ങുവർഗ്ഗങ്ങളും, വാഴയും, വയലിൽ നെൽകൃഷിയുമാണ് ചെയ്യുന്നത്. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ  കൃഷിയോഗ്യമായ 25 ഏക്കർ തരിശ് വയലും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 30 ഏക്കർ കൃഷിയോഗ്യമായ വയലിൽ 22 ഏക്കറിലും ഇതിനകം നെൽകൃഷി ആരംഭിച്ചു.  വെങ്ങപ്പള്ളി, മീനങ്ങാടി പഞ്ചായത്തുകൾ തരിശിട്ട കരഭൂമിയിൽ കൃഷിയിറക്കുന്ന ഘട്ടത്തിലാണ്. കരഭൂമിയിലെ കൃഷികൂടി പൂർണമായി ആരംഭിക്കുന്നതോടെ രണ്ട് പഞ്ചായത്തുകൾ കൂടി സമ്പൂർണ തരിശ് രഹിത പഞ്ചായത്തുകളായി മാറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *