May 15, 2024

കാർഷിക വിപണി വികസനം : നബാർഡിന് കേന്ദ്ര സർക്കാർ 2000 കോടി രൂപ നൽകും.

0
കൽപ്പറ്റ: 

.ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ  2000 കോടി രൂപയുടെ ഫണ്ട് നൽകാൻ അനുമതി കൊടുത്തതായി  കേന്ദ്ര സർക്കാർ അറിയിച്ചു.ഗ്രാമീണ കാർഷിക വിപണികളും കാർഷികോൽപന്ന വിപണി സമിതികളും വികസിപ്പിക്കുന്നതിനാണ്  ഈ ഫണ്ട് '  . പദ്ധതിയിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള സംസ്ഥാനങ്ങൾക്ക് നൽകിയതായും എം വി ശ്രേയാംസ്കുമാർ എം പി യുടെ ചോദ്യത്തിന് മറുപടിയായി

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയെ രേഖാമൂലം അറിയിച്ചു .നബാർഡിന് കീഴിൽ ഇപ്പോൾ രണ്ടായിരത്തോളം കാർഷികോൽപാദന കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട് :കേരളത്തിൽ 135 ഓളം ഉൽപ്പാദക കമ്പനികളാണ് ഉള്ളത്.പുതിയ സാമ്പത്തിക സഹായം ഇത്തരം ഉൽപ്പാദക കമ്പനികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *