May 6, 2024

വി ജെ കമലാക്ഷി ടീച്ചർ അനുസ്മരണം നടത്തി

0
Img 20201002 Wa0236.jpg
പുൽപ്പള്ളി: കുടിയേറ്റ മേഖലയിലെ അധ്യാപികയും സി.കെ രാഘവൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർപേഴ്സണുമായിരുന്ന വി.ജെ കമലാക്ഷി ടീച്ചറെ അനുസ്മരിച്ചു. കല്ലുവയൽ ജയശ്രീ സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തിന്റെയാകെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിച്ച അധ്യാപികയായിരുന്നു കമലാക്ഷി ടീച്ചറെന്ന് അദ്ദേഹം അനുസ്മരിച്ചു. ജയശ്രീ സ്കൂൾ ആരംഭിക്കുന്നതിൽ ഭർത്താവും പൊതു പ്രവർത്തകനുമായിരുന്ന സി കെ രാഘവന് ശക്തി പകർന്നത് കമലാക്ഷി  ടീച്ചറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടീച്ചറുടെ ഛായാചിത്രം ഐ സി ബാലകൃഷ്ണൻ എം.എൽ എ അനാഛാദനം ചെയ്തു. സമൂഹത്തിന്റെ നന്മയാവണം പൊതു പ്രവർത്തകന്റ ജീവിത ലക്ഷ്യമെന്നും, സാമൂഹിക പുരോഗതിക്കായി മുന്നിൽ നിന്ന് പ്രവർത്തിക്കണമെന്നും പറയാറുള്ള മാതൃതുല്യമായ വാത്സല്യമായിരുന്നു കമലാക്ഷി ടീച്ചറെന്ന് അദ്ദേഹം അനുസ്മരിച്ചു. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു എന്നിവർ വീഡിയോ കോൺഫറൻസിലൂടെ കമലാക്ഷി ടീച്ചറെ അനുസ്മരിച്ചു. 
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവരാമൻ, ജില്ലാ പഞ്ചാായത്തംഗങ്ങളായ വർഗീസ് മരിയൻ കാവിൽ, ഒ ആർ രഘു, ഗ്രാമപഞ്ചായത്തംംഗങ്ങളായ അനിിൽ മോൻ, സണ്ണി തോമസ്, കെ എം രമേശൻ, കെ സി റോസക്കുട്ടി ടീച്ചർ,
കെ എൽ പൗലോസ്, കെ കെ എബ്രഹാം, വിജയൻ കുടിലിൽ, ഷാജി ദാസ്, ടി ജെ ചാക്കോച്ചൻ, ജോസഫ് പെരുവേലി, ജോസ് നെല്ലേടം, കെ പി ഗോവിന്ദൻക്കുട്ടി, പി എഫ് മേരി,  ബെന്നി മാത്യു, ഷൈൻ പി ദേവസ്യ, വി ജി കുഞ്ഞൻ, ഏലിക്കുട്ടി ജോസഫ്സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *